‘അവനിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു’; കൊച്ചു കലാകാരന്റെ വിഡിയോ പങ്കുവച്ച് സാനിയ

HIGHLIGHTS
  • അച്ഛനേയും അമ്മയേയും പോലെ ആരാധകരേറെയുണ്ട്
  • ഞാനാണ് അവനിൽ നിന്ന് ദിവസവും പഠിക്കുന്നത്
sania-mirza-post-son-izhaan-s-cute-video
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കളിക്കളത്തിലും പുറത്തും ആരാധകരുടെ ഇഷ്ടതാരമാണ് ടെന്നീസ് താരം സാനിയ മിർസ. അമ്മയെപ്പാെല സാനിയയുടെ കുഞ്ഞ് ഇസാന്‍ എവിടെ ചെന്നാലും  ശ്രദ്ധാകേന്ദ്രമാണ്. സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്‍റേയും മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന്  അച്ഛനേയും അമ്മയേയും പോലെ ആരാധകരേറെയുണ്ട്. സാനിയ ഇസ്സുവിന്റെ വിശേഷങ്ങളും ചിത്രവുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

View this post on Instagram

Eid Mubarak from us to you 🌙 @izhaan.mirzamalik

A post shared by Sania Mirza (@mirzasaniar) on

ഇപ്പോഴിതാ ഇസ്സു എന്ന കുഞ്ഞ് ഇസാന്റെ ഒരു സൂപ്പർ ക്യൂട്ട് വിഡിയോയും മകനോടുള്ള സ്നേഹം നിറഞ്ഞ കുറിപ്പുമാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഒരു ബോർഡിൽ ചിത്രം വരയ്ക്കുന്ന  ഇസാനെ ‘എന്റെ കൊച്ചു കലാകാരൻ’  എന്നാണ് സാനിയ വിളിക്കുന്നത്. വിഡിയോയ്ക്കൊപ്പം സാനിയ ഇങ്ങനെ കുറിച്ചു. 'ടെറിബിൾ ടു  എന്നാണ് പറയുന്നത്, പക്ഷേ അവൻ ഇതുവരെ രണ്ടു പോലും ആയിട്ടില്ല, എല്ലാത്തിനും ' ഇല്ല 'എന്നാണ് പറയുന്നത്.  ഈ കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സിൽ എന്താണുള്ളത് എന്നത് അതിശയകരമാണ്, ഇസാൻ ചിത്രരചനയും നൃത്തവും ഇഷ്ടപ്പെടുന്നു, ഒപ്പം നല്ല ഭാവനയുമുണ്ട്. മാതാപിതാക്കൾ  അത് പ്രോത്സാഹിപ്പിക്കുകയും അവരുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും സ്വതന്ത്രരായിരിക്കാനും അനുവദിക്കുകയും വേണം. ഇപ്പോൾ അവൻ ഒരു തത്തയെ പോലെയാണ്, ഞങ്ങൾ പറയുന്നതെല്ലാം ആവർത്തിക്കുന്നു, പക്ഷേ  അവൻ എന്താണ് പറയുന്നതെന്ന് അറിയാനും മനസിലാക്കിക്കാനും ഞാൻ ശ്രമിക്കുന്നു. എല്ലാ വാക്കുകളുടെയും പിന്നിലുള്ള വികാരവും അർത്ഥവും അറിയാം. എന്നാൽ സത്യം പറഞ്ഞാൽ അവൻ എന്നിൽ നിന്ന് പഠിക്കുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞാനാണ് അവനിൽ നിന്ന് ദിവസവും പഠിക്കുന്നത്. സത്യസന്ധതയും നിരുപാധികമായ സ്നേഹവും അതിൽപ്പെടുന്നു.

2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം.  ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരുമെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. 

 English Summary : Sania Mirza post son Izhaan's cute video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA