ആക്രി കൊണ്ടൊരുഗ്രൻ മോട്ടോർ സൈക്കിൾ; സോഷ്യൽ മീഡിയയിൽ താരമായി അമ്പിളി

HIGHLIGHTS
  • മെക്കാനിക്കൽ എഞ്ചിനീയർ ആവുക എന്നതാണ് സുമിത്തിന്റെ ആഗ്രഹം
  • ആ സ്വപ്നം സാക്ഷാതത്ക്കരിക്കുമെന്ന് അവൻ ഉറപ്പു പറയുന്നു
kerala-boy-ambily-makes-motorcycle-using-scrap
SHARE

ആക്രി സാധനങ്ങൾ കൊണ്ട് ഒന്നാന്തരം മോട്ടർ സൈക്കിൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് അമ്പിളി എന്ന  മിടുക്കൻ. വൈക്കം ഇരുമ്പുഴിക്കര നാനാടം മാലിയേൽ സുനിൽ കുമാറിന്റെയും സിനി മോളുടെയും മകനായ സുമിത്ത് എന്ന അമ്പിളി വെച്ചുർ ദേവീവിലാസം സ്കൂളിലെ പ്ലസ് 2 കൊമേഴ്സ് വിദ്യാർഥിയാണ്. കോവിഡ് എല്ലാവർക്കും ബുദ്ധിമുട്ടായപ്പോൾ ആ അവധിക്കാലം ഫലപ്രദമായി ഉപയോഗിച്ചതിന്റെ ഫലം കൂടിയാണ് അമ്പിളി പണിതീർത്ത മോട്ടോർ സൈക്കിൾ.

ഓട്ടോ തൊഴിലാളിയായ സുനിൽകുമാർ തന്റെ വരുമാനത്തിൽ നിന്ന് കിട്ടുന്ന തുക മിച്ചം വച്ച് ആക്രി സാധനങ്ങൾ വാങ്ങി  പലപ്പോഴായി എത്തിച്ചു കൊടുത്തു. അതുപയോഗിച്ച് ഒരു മാസത്തെ അധ്വാനത്തിൽ അമ്പിളി തന്റെ മനോഹരമായ ഒരു സൈക്കിൾ ബൈക്ക് പണി തീർത്തു.  ചെലവ് വെറും 7000 രൂപ. സഹായത്തിന് ജേഷ്ഠൻ സുജിത്തും സുഹൃത്ത് അർജുനും ഒപ്പമുണ്ടായിരുന്നു. പെട്രോളിൽ ഓടുന്ന ഈ വാഹനത്തിന് 40 കിലോ മീറ്റർ മൈലേജും 30 കിലോ ഗ്രാം  ഭാരവും ഉണ്ട്.

മെക്കാനിക്കൽ എഞ്ചിനീയർ ആവുക എന്നതാണ്  സുമിത്തിന്റെ ആഗ്രഹം. ഈ വാഹനം നിരത്തിലിറക്കാൻ നിയമപരമായി പ്രശ്നങ്ങളുള്ളതിനാൽ ബാറ്ററിയിൽ ഓടുന്ന മറ്റൊരു പരിഷ്കരിച്ച സൈക്കിൾ ബൈക്കിന്റെ ആശയം സുമിത്തിന്റെ മനസിലുണ്ട്. എന്നാൽ തുച്ഛമായ വരുമാനത്തിൽ കുടുംബം നോക്കുന്ന അച്ഛനെ ബുദ്ധിമുട്ടിക്കരുതെന്നോർത്ത് ആഗ്രഹത്തിന് താൽക്കാലിക അവധി കൊടുത്തിരിക്കുകയാണ്. എങ്കിലും ഒരിക്കൽ ആ സ്വപ്നം സാക്ഷാതത്ക്കരിക്കുമെന്ന് അവൻ ഉറപ്പു പറയുന്നു. 

 English Summary : Kerala Boy Ambily Makes  Motorcycle Using Scrap

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA