‘ബേഡിയു‌ടെ അപ്പേ.. അമ്മേ.. കുഞ്ഞിക്കിളിയെ തുറന്നു വിട്ടിട്ടുണ്ട് സോറി’; സങ്കടത്തോടെ മൂന്നുവയസുകാരന്റെ മാപ്പുപറച്ചിൽ

HIGHLIGHTS
  • താഴെ വീണുപോയയാണ് ഒരു കുഞ്ഞിക്കിളി
  • ബേഡിയുടെ അപ്പനും അമ്മയും ആണ് ആ കരയുന്നത്
viral-video-of-three-year-old-mathew-with-a-bird
SHARE

ചെറിയ കു‌ട്ടികൾക്ക് വീട്ടിലുള്ള വളർത്തുമൃഗങ്ങളോ‌ടും പക്ഷികളോ‌ടുമൊക്കെ ഒരു പ്രത്യേക ഇഷ്ടമായിരിക്കും. അവയെ പിരിയുന്നത് കുഞ്ഞുങ്ങൾക്ക് ഏറെ സങ്കടകരമായ കാര്യവുമാണ്.  അത്തരത്തിൽ ഒരു കുഞ്ഞിക്കിളിയെ വീണുകിട്ടിയ മാത്യു എന്ന മൂന്നുവയസ്സുകാരന്റെ വിഡിയോയാണിത്. താൻ ആ കിളിക്കുഞ്ഞിനെ കൂ‌ട്ടിലടച്ചാൽ അതിന്റെ അച്ഛനും അമ്മയ്ക്കും സങ്ക‌ടമാകുമെന്ന് മനസിലാസക്കിയ ആ കൊച്ചുമിടുക്കൻ രാത്രിതന്നെ ആ കിളിക്കുഞ്ഞിനെ തുറന്നുവിടുകയാണ്.  ‘അപ്പേ.. അമ്മേ... കുഞ്ഞിക്കിളിയെ തുറന്നുവിട്ടിട്ടുണ്ട് സോറി’ സങ്കടത്തോടെ അവൻ കിളിയുടെ അച്ഛനോ‌ടും അമ്മയോ‌ടും പറയുകയാണ്. ഈ കുഞ്ഞുപ്രായത്തിൽ തന്നെ മറ്റ് ജീവികളോട് അവൻ കാണിക്കുന്ന അനുകമ്പയ്ക്കും കരുതലിനും അവനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. 

പറക്കാൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ താഴെ വീണുപോയയാണ് ഒരു കുഞ്ഞിക്കിളി. ആ മൈനക്കുഞ്ഞിനെ മൂന്നുവയസുകാരൻ മാത്യുവും അച്ഛൻ അരുണും ചേർന്ന് ഒരു കൂട്ടിലിടുകയായിരുന്നു. കിളിക്കുഞ്ഞിനെക്കണ്ട് കുഞ്ഞുമാത്യുവിന്റെ കൊതി തീരുമ്പോൾ അതിനെ പറത്തിവിടാമെന്നാണ് അരുൺ കരുതിയത്. കിളിക്കുഞ്ഞിനെ തുറന്നുവിടാൻ പലതവണ ശ്രമിച്ചെങ്കിലും മാത്യു അതിന് സമ്മതിച്ചിരുന്നില്ല. 

ഒരു വൈകുന്നേരം ഒരു മരത്തിലിരുന്ന് കരയുന്ന കുരുവികളെ ചൂണ്ടി  അരുൺ അവനോട് പറഞ്ഞു ‘മോനേ നമ്മൾ പിടിച്ച ബേഡിയുടെ അപ്പനും അമ്മയും ആണ് ആ കരയുന്നത്’ - പിന്നീടുണ്ടായ ഭാവ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു തല കുനിച്ചു, സങ്കടപ്പെട്ട്, സ്വരമിടറിയ ആ മൂന്നുവയസ്സുകാരന്റെ കുഞ്ഞി വികാരങ്ങളുടെ തുടക്കം റെക്കോർഡ് ചെയ്യാൻ അരുണിന് പറ്റിയില്ല, പക്ഷേ സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും മാപ്പുപറച്ചിലിന്റെയും ശുഭാന്ത്യം ക്യാമറയിൽ പതിഞ്ഞു.

ഓസ്‌ട്രേലിയയിലെ മെൽബണിൽ റിയൽ എസ്റ്റേറ്റ് പ്രൊഫഷണലായ അരുൺ പാലക്കലോടിന്റേയും  മാധ്യമ പ്രവർത്തകയായ ജീതു എലിസബത്തിന്റേയും മകനാണ് മാത്യു വർക്കി പാലക്കലോടി. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ആണ് സ്വദേശം   

English Summary : Viral video of three year old Mathew with a bird

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA