‘എല്ലാരും ഇതുപോലെ അമ്മമാരെ സഹായിക്കണേ’; പുത്തൻ വിഡിയോയുമായി സാന്ദ്രയുടെ തങ്കക്കൊലുസുകള്‍

HIGHLIGHTS
  • കറിയുണ്ടാക്കാനും ഈ കുറുമ്പികൾ അമ്മയ്ക്കൊപ്പം കൂടുന്നുണ്ട്.
  • ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും
thankakolusu-chappathi-making-video-by-sandra-thomas
തങ്കക്കൊലുസുകള്‍
SHARE

തങ്കക്കൊലുസുകളുടെ മറ്റൊരു തകർപ്പൻ വിഡിയോയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. ഉമ്മുക്കുലുസുവിന്റേയും ഉമ്മിണിത്തങ്കയുടേയും വൈകുന്നേരത്തെ നേരമ്പോക്കുകളാണ് പുത്തൻ വിഡിയോയിലുള്ളത്. തങ്കക്കൊലുസുകളുടെ ഉച്ചയുറക്കം കഴിഞ്ഞ് മുറ്റത്തെ കളികളും കുളത്തിലെ മീനുകളുമായുള്ള കുറുമ്പുവർത്തമാനങ്ങളും അത്താഴത്തിനുള്ള പാചകവുമൊക്കായാണ് വിഡിയോയിൽ. നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ ഈ മിടുക്കിക്കുട്ടികൾക്ക് സോഷ്യൽലോകത്ത് നിരവധി ആരാധകരാണുള്ളത്.

ഇത്തവണ അത്താഴത്തിന് ചപ്പാത്തിയുണ്ടാക്കാൻ അമ്മയെ സഹായിക്കുകയാണ് തങ്കക്കൊലുസുകൾ.  ആ കുഞ്ഞിക്കൈകൾ കൊണ്ട് ചപ്പാത്തിയ്ക്കുള്ള മാവ് നല്ല സൂപ്പറായി കുഴയ്ക്കുന്നതും ചപ്പാത്തിപരത്താനുള്ള കുഞ്ഞുരുളകൾ ഉരുട്ടുന്നതും തങ്കവും കുൽസുവുമാണ്. കൂടാതെ ചപ്പാത്തിയ്ക്കൊപ്പം കഴിക്കാനുള്ള ഉരുളക്കിഴങ്ങ് കറിയുണ്ടാക്കാനും ഈ കുറുമ്പികൾ അമ്മയ്ക്കൊപ്പം കൂടുന്നുണ്ട്. കുഞ്ഞുകൂട്ടുകാരെല്ലാം ഇതുപോലെ അമ്മമാരെ സഹായിക്കണേ എന്നും തങ്കക്കൊലുസുകള്‍ വിഡിയോയിൽ പറയുന്നുണ്ട്. 

സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും ഇരട്ടക്കുട്ടികളായ കെൻഡലിനും കാറ്റ്‌ലിനും നൽകിയിരിക്കുന്ന വിളിപ്പേരുകളാണ് ഉമ്മുക്കുലുസുവും ഉമ്മിണിത്തങ്കയും. മഴയത്തും വെയിലത്തും മണ്ണിലും ചേറിലുമൊക്കെ കളിച്ചും പറമ്പിലെ കിളികളോടും മീനിനോടുമെല്ലാം കൂട്ടുകൂടിയും മരങ്ങൾ നട്ടും  അവയെ പരിപാലിച്ചും പ്രകൃതിയോടിണക്കിയാണ് സാന്ദ്ര തങ്കക്കൊലുസുകളെ വളർത്തുന്നത്.  

 English Summary : Thankakolusu chappathi making video by Sandra Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA