ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ബയോ സെക്യുർ ബബിൾ എന്നു കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്കു വരുന്നത്? സഞ്ചാര സ്വാതന്ത്ര്യം കുറഞ്ഞ, ഏറെക്കുറെ വീട്ടുതടങ്കൽ പോലുള്ള ഒരു സ്ഥലം എന്നാണോ? എന്നാൽ അമേരിക്കയിലെ നാഷനൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻബിഎ) അധികൃതർ ഇത്തവണ സീസണിനായി ഒരുക്കിയ ജൈവസുരക്ഷാ വലയം ഒരു റിസോർട്ട് പോലെയാണ്. ട്രെക്കിങ്ങും ഫിഷിങ്ങും മുതൽ കുട്ടികൾക്കുള്ള സ്കൂൾ വരെ ഫ്ലോറിഡയിലെ ഒർലാൻ‍ഡോയിലുള്ള ലോക പ്രശസ്തമായ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിൽ (ഡിസ്നി വേൾഡ്) ഒരുക്കിയ ബബിളിലുണ്ട്. 

walt-disney-world-resort-nba-bubble1

സീസൺ പുനരാരംഭിച്ചപ്പോൾ ബബിൾ ഒരുക്കുന്നതിനായി കളിക്കാരുടെ അഭിപ്രായം തേടിയിരുന്നു എൻബിഎ. അവരുടെ കൂടി ആവശ്യങ്ങൾ പരിഗണിച്ചാണ് വിവിധ സൗകര്യങ്ങൾ ഒരുക്കിയത്. കുടുംബത്തെയും കൂട്ടി ബബിളിലേക്കു വരികയാണെങ്കിൽ കുട്ടികളുടെ പഠനം എന്തു ചെയ്യും എന്ന ഒരു ചോദ്യത്തിൽ നിന്നാണ് ബബിൾ സ്കൂളിന്റെ പിറവി. തിങ്കൾ–വെള്ളി വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ 12.30 വരെയാണ് സ്കൂൾ സമയം. 

walt-disney-world-resort-nba-bubble2

ഒരേ സമയം പന്ത്രണ്ടോളം കുട്ടികൾക്ക് ക്ലാസ് മുറിയിലിരുന്ന് പഠിക്കാം. 3–7 വയസ്സുള്ള കുട്ടികൾക്കാണ് സ്കൂളിൽ പ്രവേശനം. അല്ലാത്തവർക്ക് പ്രൈവറ്റ് ട്യൂഷൻ സൗകര്യവുമുണ്ട്. മോണ്ടിസോറി വിദ്യാഭ്യാസ രീതിയിലാണ് പഠനം. കോവിഡ് കാലത്ത് അമേരിക്കയിലെ ഏറ്റവും ‘സേഫ്’ ആയ സ്കൂൾ എന്നാണ് സംഘാടകർ ബബിൾ സ്കൂളിനെ വിശേഷിപ്പിക്കുന്നത്. ബബിളിലുള്ള കുട്ടികൾക്ക് മറ്റൊരു സന്തോഷവുമുണ്ട്. അവർക്ക് ഡിസ്നിയുടെ അനിമൽ കിങ്ഡം തീം പാർക്കിൽ കയറാം. വൈൽഡ് ആഫ്രിക്ക ട്രെക്കിൽ പങ്കെടുക്കാം..! 

English Summary : Walt Disney world resort NBA Bubble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com