നായകൾക്കു മുൻപിൽ ബാലന്റെ ഭാംഗ്ര നൃത്തം: സോഷ്യൽ മീഡിയയിൽ ചിരിപടർത്തി വിഡിയോ

HIGHLIGHTS
  • വീണ്ടും നൃത്തം കാണുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പായി
  • രണ്ടു നായകളാണ് ഗേറ്റിനുള്ളിലുള്ളത്
viral-video-of-a-little-boy-dancing-in-front-of-dogs
SHARE

വഴിയിലൂടെ നടന്നു പോകുന്നതിനിടെ  വീടിന്റെ ഗേറ്റിനുള്ളിൽ നിൽക്കുന്ന നായ്ക്കുട്ടികളെ സന്തോഷിപ്പിക്കാനായി ഭാംഗ്ര നൃത്തം ചെയ്യുന്ന ഒരു ബാലന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ  വൈറലാണ്. രണ്ടു നായകളാണ് ഗേറ്റിനുള്ളിലുള്ളത്. ഗേറ്റിന്റെ മറുവശത്തുനിന്ന് ബാലൻ കാണിക്കുന്ന നൃത്തച്ചുവടുകൾക്കൊപ്പം മുകളിലേക്കും താഴേക്കും ചാടുകയാണ് അവ രണ്ടും.

ഇടയ്ക്കുവെച്ച് ബാലൻ നൃത്തം നിർത്തുമ്പോൾ  നായകളും അടങ്ങും. വീണ്ടും നൃത്തം കാണുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പായി.  ബാലൻ  നൃത്തം ആരംഭിക്കുമ്പോൾ  കൂടുതൽ ഉത്സാഹത്തിൽ നായകളും ചാട്ടം തുടരുകയാണ്. വിനീഷ് കദാരിയ എന്ന വ്യക്തിയാണ് 49 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ദിവസങ്ങൾക്കുള്ളിൽ തന്നെ  ഏഴര ലക്ഷത്തോളം ആളുകൾ ഈ വിഡിയോ കണ്ടു കഴിഞ്ഞു. ഗേറ്റ് തുറന്നിരുന്നു എങ്കിൽ കുറച്ചുകൂടി മനോഹരമായ നൃത്തം കാണാൻ കഴിഞ്ഞേനെ എന്ന തരത്തിലാണ് പലരും പ്രതികരിക്കുന്നത്. അതേസമയം കൊച്ചുകുട്ടി നായകളെ  പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നെന്ന തരത്തിലും കമൻറുകൾ ഉണ്ട്. ഇത്തരം പ്രവർത്തികളിൽ നിന്നും മാതാപിതാക്കൾ മക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കണം എന്നും ചിലർ അഭിപ്രായപ്പെടുന്നു.

English Summary : Viral video of a little boy dancing in front of dogs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA