സ്വിമ്മിങ് പൂളില്‍ എട്ടുവയസ്സുകാരിയ്ക്ക് കൂട്ട് കൂറ്റൻ പെരുമ്പാമ്പ് ; വൈറൽ വിഡിയോ

HIGHLIGHTS
  • കൊച്ചുമിടുക്കിയുടെ സ്വമ്മിംങ് പൂളിലെ കൂട്ടു കണ്ടാൽ ആരും ഒന്നമ്പരക്കും
  • പതിനൊന്നടിയുള്ള ഓമനസുഹൃത്തിന്റെ പേരാണ് ബെല്ലെ
israeli-little-girl-swimming-with-python
SHARE

പതിനൊന്നടിയുള്ള ഒരു പെരുമ്പാമ്പിനൊപ്പം  സ്വമ്മിംങ് പൂളിൽ നീന്തിക്കളിക്കുന്ന എട്ടുവയസ്സുകാരിയുടെ വിഡിയോ വൈറലാകുകയാണ്. ഇസ്രയേലിൽ  നിന്നുള്ള  ഇൻബാർ എന്ന കൊച്ചുമിടുക്കിയുടെ സ്വമ്മിംങ് പൂളിലെ കൂട്ടു കണ്ടാൽ ആരും ഒന്നമ്പരക്കും. ഇൻബാറിന്റെ പതിനൊന്നടിയുള്ള ഓമനസുഹൃത്തിന്റെ പേരാണ് ബെല്ലെ . വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും ബെല്ലെയുടെയും സുഹൃത്തിന്റെയും സ്വിമ്മിങ് പൂൾ വിഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുകയാണ്. 

വീടിനോട് ചേർന്നുള്ള സ്വിമ്മിങ് പൂളിൽ ബെല്ലെയ്ക്കൊപ്പം നീന്തിക്കളിക്കുകയാണ് ഇൻബാറിന്റെ ഹോബി. ബെല്ലെ എന്നു പേരിനു പിന്നിലും ഒരു കഥയുണ്ട്. വാൾട്ട് ഡിസ്നിയുടെ ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റിലെ  ബെല്ലെ എന്ന കഥാപാത്രം മഞ്ഞ വസ്ത്രമണിഞ്ഞാണ് നടക്കുന്നത്, സമാനമായി മഞ്ഞ നിറമുള്ള തൊലിയുള്ളതിനാലാണ്  ബെല്ലെ എന്നു പെരുമ്പാമ്പിനെ വിളിച്ചു തുടങ്ങിയത്.

വന്യമൃ​ഗങ്ങളെ സംരക്ഷിക്കുന്ന കർഷക കുടുംബമാണ് ഇൻബാറിന്റേത്. കുട്ടിക്കാലം തൊട്ടേ ഇവയ്ക്കിടയിൽ വളരുന്നതിനാൽ ഇൻബാറിന് അവയോട് ഭയമില്ലെന്ന് അമ്മ പറയുന്നു. കുട്ടിക്കാലം തൊട്ടേ ഇൻബാറും ബെല്ലെയുമാണ് നീന്തൽ കൂട്ടുകാർ. വലുതായപ്പോഴും അതിനു മാറ്റമുണ്ടായില്ലെന്നും അമ്മ പറയുന്നു.

English Summary : Israeli little girl swimming with python

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA