എത്തി ‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ വ്ലോഗ്’ ; ആദ്യ വിഡിയോയിൽ സർപ്രൈസ് ഒളിപ്പിച്ച് പാപ്പു

HIGHLIGHTS
  • തന്റെ പ്രിയപ്പെട്ട നീളൻ മു‌ടി ഡൊണേറ്റ് ചെയ്തിരിക്കുകയാണ്
  • കുസൃതിക്കുട്ടിയായണ് പാപ്പു ആദ്യം വിഡിയോയിൽ എത്തുന്നത്
pappu-and-grandma-vlogs-birthday
SHARE

ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ മകൾ പാപ്പു എന്നു വിളിപ്പേരുള്ള അവന്തിക ‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ വ്ലോഗ്’ എന്ന കിടിലൻ വ്ലോഗുമായി എത്തിയിരിക്കുകയാണ്. പാപ്പുവിന്റെ പിറന്നാൾ ആഘോഷങ്ങളടങ്ങിയതാണ് വ്ലോഗിന്റെ ആദ്യ എപ്പിസോഡ്.  പാപ്പുവിന്റെ എട്ടാം പിറന്നാളാണ് കഴിഞ്ഞത്.  പാപ്പുവും അമ്മമ്മയും ചേർന്ന് ഒരു പുത്തൻ വ്ലോഗുമായി എത്തുന്നുവെന്ന വിശേഷം അമൃത സമൂഹമാധ്യത്തിലൂടെ നേരത്തെ അറിയിച്ചിരുന്നു, ഒരു ടീസർ വിഡിയോയുമായി പാപ്പുവും എത്തിയിരുന്നു. കുഞ്ഞുപാപ്പുവിന് സോഷ്യൽ ലോകത്ത് നിറയെ ആരാധകരാനുള്ളത്. അതുകൊണ്ടുതന്നെ കുട്ടിത്താരത്തിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

പിറന്നാൾ സർപ്രൈസ് ആയി പാപ്പു തന്റെ പ്രിയപ്പെട്ട നീളൻ മു‌ടി ഡൊണേറ്റ് ചെയ്തിരിക്കുകയാണ്. മുടിമുറിച്ച് കാർട്ടൂൺ കഥാപാത്രം ഡോറയെ അനുകരിച്ച് കുസൃതിക്കുട്ടിയായണ് പാപ്പു ആദ്യം വിഡിയോയിൽ എത്തുന്നത്. പിന്നെ തന്റെ പിറന്നാൾ വിശേഷങ്ങളും കൂട്ടുകാരേയും ബന്ധുക്കളേയുമൊക്കെ പരിചയപ്പെടുത്തുകയാണ്.  പാ‌ട്ടും ഡാൻസും കളികളും കുസൃതികളുമൊക്കെയായി വിഡിയോയായിൽ നിറഞ്ഞുനിൽക്കുകയാണ് ഈ കൊച്ചുമിടുക്കി

പാപ്പുവിന്റെ പാചകപരീക്ഷണങ്ങളും ക്ലീനിങ്ങും കുറുമ്പുകളുമൊക്ക നിറഞ്ഞതാകും പുത്തൻ വ്ലോഗ് . പാപ്പുവിനും അമ്മമ്മയ്ക്കുമൊപ്പം  പാപ്പുവിന്റെ പ്രിയപ്പെട്ട വളർത്തുനായ ബഗീരയും ഈ പുത്തൻ വ്ലോഗിലുണ്ട്.

English summary : Pappu and grandma vlogs 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA