‘വെൽകം ബാക്ക് ഹോം അപ്പാ’ ; ടൊവിനോയ്ക്ക് സ്നേഹം കുറിച്ച് മക്കൾ

HIGHLIGHTS
  • വെൽകം ബാക്ക് ഹോം അപ്പാ
  • ടൊവിനോയ്ക്ക് ആശംസകളുമായി മക്കൾ
tovino-thomas-social-media-post-welcome-back-home-appa
നടൻ ടൊവിനോയുടെ മകൾ നാലു വയസ്സുകാരി ഇസ്സ അനിയനൊപ്പം ചേർന്ന്, അച്ഛനെ വീട്ടിലേക്കു സ്വാഗതം ചെയ്തു തയാറാക്കിയ പോസ്റ്റർ.
SHARE

അഞ്ചു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം മടങ്ങിയെത്തിയ ടൊവിനോയ്ക്ക് ആശംസകളുമായി മക്കൾ. ‘വെൽകം ബാക്ക് ഹോം അപ്പാ’ എന്നു തുടങ്ങുന്ന സന്ദേശം എഴുതിയായിരുന്നു പ്രിയപ്പെട്ട അപ്പയെ മക്കളായ ഇസ്സയും തഹാനും സ്വീകരിച്ചത്. 

മക്കളുടെ സ്നേഹസന്ദേശമുൾപ്പെടെ പങ്കുവച്ചാണു, വീട്ടിൽ മടങ്ങിയെത്തിയ വിവരം നടൻ സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.  

4 വയസ്സുകാരിയായ ഇസ്സയാണു അനിയന്റെ പേരു കൂടി ഉൾപ്പെടുത്തി സന്ദേശം തയാറാക്കിയത്. തഹാന‌‌് 4 മാസമേ പ്രായമുള്ളൂ.

വീട്ടിലെത്തിയെന്നും ഇനി വിശ്രമമാണെന്നും സുഖവിവരങ്ങൾ തിരക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. 

സിനിമകളും കഥാപാത്രങ്ങളുമായി ഉടൻ കണ്ടുമുട്ടാമെന്ന ഉറപ്പു നൽകിയാണു സന്ദേശം അവസാനിപ്പിക്കുന്നത്.

 English Summary : Tovino Thomas social media post 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA