ADVERTISEMENT

പഠനത്തിന്റെയും സൗഹൃദങ്ങളുടെയും തട്ടകമായ സ്കൂൾ ജീവിതത്തിന് കൊറോണ തൽക്കാലത്തേക്കു ബ്രേയ്ക്കിട്ടതോടെ വെട്ടിലായത് ചെറു പ്രായക്കാരായ കുട്ടികളാണ്. കളിയരങ്ങുകൾക്കു വിലക്കു വന്നതോടെ വീടിന്റെ നാലു ചുമരുകൾക്കുള്ളിലെ ജീവിതം സമ്മാനിക്കുന്ന വിരസതയിൽ നിന്നും മോചനം നേടാൻ കുരുന്നുകൾ നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും മാതാപിതാക്കൾക്ക് ചില്ലറയല്ലാത്ത തലവേദന വരുത്തിവയ്ക്കുന്നതും ഈ കൊറോണക്കാലത്തെ വേറിട്ട കാഴ്ചയാണ്, പുസ്തകങ്ങളിലും സർഗ പ്രക്രിയകളിലും ചില കുട്ടികൾ ആശ്വാസം കണ്ടെത്തുമ്പോൾ ചിലർ മൊബൈൽ ഗെയിമുകളിലേക്കും ടെലിവിഷൻ കാഴ്ചകളിലേക്കും തിരിഞ്ഞാണ് തങ്ങളുടേതായ ലോകം സൃഷ്ടിക്കുന്നത്. 

ഒളിഞ്ഞിരിക്കുന്ന വികൃതി മെല്ലെ പുറത്തെടുത്ത് വീടിനെ അങ്കത്തട്ടാക്കി മാറ്റുന്നവരും കുറവല്ല. ഓണ്‍ലൈൻ പഠനമെന്ന പുതുമയാർന്ന അനുഭവത്തോടൊപ്പം സഞ്ചരിക്കുന്നതിനൊപ്പമാണ് കുട്ടികൾ കൊറോണക്കൊപ്പം വിരസതയോടും കൊമ്പുകോർക്കുന്നത്.

കൊറോണ സമ്മാനിച്ച പുത്തൻ അനുഭവമായ മാസ്ക് എന്ന കരുതലിലേക്ക് സ്വയം നടന്നെടുത്ത് വ്യത്യസ്തരായിരിക്കുകയാണ് വിദ്യാർഥികളാണ് കാശിയും ശിവാനിയും. മാസ്ക് നിർമ്മാണം കുട്ടികൾക്കു കൂടി എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണെന്ന് തെളിയിക്കുക മാത്രമല്ല, മാസ്ക് നിർമ്മാണ രീതി ഏവർക്കുമായി പങ്കുവയ്ക്കുകയും കൂടി ചെയ്തിരിക്കുകയാണിവർ. 

രണ്ടു ലെയറുളള കുട്ടികളുടെ മാസ്ക് ഉണ്ടാക്കുന്ന രീതിയാണ് കാശിയും ശിവാനിയും വിഡിയോയിലൂടെ കാണിച്ചുതരുന്നത് . കോവിഡ് പ്രതിരോധത്തിൽ കുട്ടികൾക്കും പങ്കാളികളാകാം എന്ന സന്ദേശമാണ് ഇതുവഴി ഇവർ കൈമാറുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വിഡിയോ കാണുകയും ഇത്തരമൊരു ഉദ്യമത്തിന് ഇവരെ അഭിനന്ദിക്കുകയും ചെയ്തിട്ടുളളത്.

English Summary : Kids mask by Sivani and Kashi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com