പട്ടാളക്കാർക്ക് ഹൃദയത്തിൽ നിന്ന് ഒരു കുഞ്ഞു സല്യൂട്ട്; കുരുന്നിനെ സല്യൂട്ട് അടിക്കാൻ പഠിപ്പിച്ച് ഉദ്യോഗസ്ഥർ !

HIGHLIGHTS
  • ഇന്ത്യക്കുവേണ്ടി വളർന്നുവരുന്ന പട്ടാളക്കാരൻ
  • പട്ടാളക്കാരിൽ ഒരാൾ തന്നെയാണ് വിഡിയോ പകർത്തിയിരിക്കുന്നത്
little-boy-from-leh-salutes-passing-soldiers-viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

രാജ്യത്തിന് കാവൽ നിൽക്കുന്ന സൈനിക ഉദ്യോഗസ്ഥരെ കാണുമ്പോൾ തന്നെ മനസ്സിൽ ബഹുമാനം തോന്നാത്തവർ ആരാണ് ? പട്ടാളക്കാരുടെ ജോലിയും സേവനങ്ങളും ജീവിതരീതിയും ഒക്കെ മനസ്സിലാക്കാൻ സാധിച്ചാൽ കൊച്ചുകുട്ടികൾക്കുപോലും  ആ ബഹുമാനം ഉണ്ടാകും. അങ്ങനെ തന്റെ നാടു കാക്കുന്ന പട്ടാള ഉദ്യോഗസ്ഥരെ കണ്ടമാത്രയിൽ ഏറെ ബഹുമാനത്തോടെ സല്യൂട്ട് അടിക്കുന്ന ഒരു ബാലന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.

ലേയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പട്ടാളക്കാർ നടന്നുവരുന്ന വഴിയിൽ നിൽക്കുകയായിരുന്നു കുരുന്ന്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ അവൻ തലയിൽ കൈ ചേർത്തുവച്ച് അറിയാവുന്ന വിധത്തിൽ അവർക്ക് സല്യൂട്ട് നൽകി. കുഞ്ഞിന്റെ പ്രവർത്തി ഏറെ ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥർ അവനരികിലേക്ക്  എത്തി. പിഴവുകൾ പറഞ്ഞുകൊടുത്ത് എങ്ങനെയാണ് സല്യൂട്ട് ചെയ്യുന്നത് എന്ന് പഠിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. പട്ടാളക്യാമ്പിൽ പരിശീലനത്തിനെത്തിയതു പോലെ ഏറെ ആത്മാർത്ഥമായി ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ  അനുസരിച്ച് സല്യൂട്ട് ചെയ്യുന്നബാലനെ ദൃശ്യങ്ങളിൽ കാണാം. പട്ടാളക്കാരിൽ ഒരാൾ തന്നെയാണ് വിഡിയോ പകർത്തിയിരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ സുധ രാമനാണ്  ബാലന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. ഭാവി ഇന്ത്യക്കുവേണ്ടി വളർന്നുവരുന്ന പട്ടാളക്കാരൻ എന്ന അടിക്കുറിപ്പോടെയാണ് സുധാ രാമൻ  ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകൾക്കം തന്നെ 14 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.

 English Summary : Little boy from Leh salutes passing soldiers - viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA