ADVERTISEMENT

പുത്തൻവേലിക്കര ∙ താൻ വരച്ച ചിത്രവുമായി ശിശുദിന സ്റ്റാംപ് പുറത്തിറങ്ങുന്നതിന്റെ ആവേശത്തിലാണ് സി.ജെ. അഖിൽ. 14നു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാംപ് പ്രകാശനം ചെയ്യും.

 

കോട്ടപ്പുറം സെന്റ് ആൻസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് അഖിൽ. ‘അതിജീവനത്തിന്റെ കേരള പാഠം’ എന്ന ആശയത്തിൽ വരച്ച ചിത്രമാണു സ്റ്റാംപിൽ ആലേഖനം ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടത്. 

കോവിഡ് മഹാമാരിയിൽ നിന്നു മുക്തി നേടാൻ സോപ്പും മാസ്ക്കും സാമൂഹിക അകലവും ശുചിത്വവും സാനിറ്റൈസറും ആവശ്യമാണെന്ന സന്ദേശമാണ് അഖിൽ കാൻവാസിലേക്കു പകർത്തിയത്.

 

സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 1296 മത്സരാർഥികളെ പിന്തള്ളിയാണ് അഖിലിന്റെ നേട്ടം. ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജാണു അഖിലിന്റെ ചിത്രം സ്റ്റാംപിനായി തിരഞ്ഞെടുത്തത്.

 

ചാത്തേടം തുരുത്തിപ്പുറം ചേരമാൻതുരുത്തിൽ സി.പി.ജോസഫിന്റെയും കൊടുങ്ങല്ലൂർ ഇടവിലങ്ങ് ഗവ.എൽപി സ്കൂൾ അധ്യാപിക സി.പി. ലൂർദ് മറിയയുടെയും ഇളയമകനാണ്. 3 വയസ്സു മുതൽ ചിത്രരചനയിൽ കമ്പമുള്ള അഖിൽ ഒട്ടേറെ മത്സരങ്ങളിൽ ജേതാവായിട്ടുണ്ട്. സഹോദരൻ അഭിഷേക് എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ബിരുദ വിദ്യാർഥിയാണ്.

 

English Summary : Akhil's painting on COVID prevention selected as children's day stamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com