ADVERTISEMENT

കോവിഡ് നമ്മുടെ കുട്ടികളുടെ മാനസിക നിലയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. കളിക്കൂട്ടങ്ങളിൽ നിന്നും ഒത്തുചേരലുകളിൽനിന്നും വീടുകൾക്കുള്ളിലെ ചുവരുകളിലേക്ക് അവർ പറിച്ച് നടപ്പെട്ടു. ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി ദീർഘനേരം കമ്പ്യൂട്ടറിനും മൊബൈൽ ഫോണുകൾക്ക് മുന്നിലും തളച്ചിടപ്പെട്ടതോടെ അവരിൽ വലിയൊരു വിഭാഗം വിഷാദത്തിന് അടിമപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ആണ് ഇംപ്രസാരിയോ കുട്ടികളുടെ പിറന്നാൾ ദിനത്തിലെങ്കിലും അവർക്ക് ഉല്ലാസ നിമിഷങ്ങൾ സൃഷ്ടിക്കാൻ ഒരു മാർഗം ആലോചിക്കുന്നത്. 

അങ്ങനെയാണ് ലിറ്റിൽ ഇംപ്രസാരിയോയുടെ ജനനം

ലിറ്റിൽ ഇംപ്രസാരിയോ എന്ന ഈ  കുഞ്ഞൻ കുട്ടികളുടെ പിറന്നാൾ ആഘോഷത്തിൽ അവരോടൊപ്പം ചിലവഴിക്കുകയും കളിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ഉല്ലസിക്കുകയും ചെയ്യുന്നു. കുട്ടികൾക്കൊപ്പം കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഈ കുഞ്ഞൻ കുട്ടികൾക്ക് ഒരു കൗതുകവും സന്തോഷവും ആണ്. ഇവന്റ് മാനേജ്മെന്റ് രംഗത്തെ മുൻഗാമികളായ ഇംപ്രസാരിയോ കേരളത്തിൽ ഇൻകർ ലാബുമായി ചേർന്നാണ് ലിറ്റിൽ ഇംപ്രസാരിയോ എന്ന കുഞ്ഞൻ റോബോട്ടിനെ സൃഷ്ടിക്കുന്നത്. 

little-impressario-robot-image

സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ റോബോട്ടിക്‌സിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ആയി മുന്നോട്ടു പോവുകയാണ് ഇൻകർ ലാബ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com