ADVERTISEMENT

രണ്ടു വയസ്സേ ആയിട്ടുള്ളൂ ശങ്കരൻ  എന്നു വിളിപ്പേരുള്ള കുഞ്ഞ് ത്രിലോകിന്. എന്നാൽ കളി ബാറ്റും ബോളും കൊണ്ട് ഈ പ്രായത്തിനുള്ളിൽ തന്നെ ഏവരുടെയും മനസ്സ് കീഴടക്കി കഴിഞ്ഞു ഈ കൊച്ചു മിടുക്കൻ. എറിഞ്ഞു കൊടുക്കുന്ന പന്തുകൾ എല്ലാം കൃത്യമായി അടിച്ചു പറത്തുന്ന ശങ്കരന്റെ വിഡിയോ ദിവസങ്ങൾ കൊണ്ട് വൈറലായി കഴിഞ്ഞു.

പ്ലാസ്റ്റിക് കൊണ്ടുള്ള കുട്ടി ബാറ്റും ബോളും സ്റ്റമ്പും ഒക്കെ കൊണ്ടാണ് ശങ്കരന്റെ ക്രിക്കറ്റുകളി. എങ്കിലും ഏറെ വഴക്കമുള്ള കളിക്കാരെ പോലെ ഏതു പന്തും നിഷ്പ്രയാസം ശങ്കരൻ നേരിടുന്നത് വിഡിയോയിൽ കാണാം. നവംബർ ഒന്നിന് രണ്ടാം പിറന്നാൾ ആഘോഷിച്ച ദിവസം എടുത്ത വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

തീരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ കൃത്യമായി ഉന്നംവച്ച് എറിയാൻ ശങ്കരന് സാധിച്ചിരുന്നു എന്ന്  അച്ഛൻ  അനീഷ് ബാബു പറയുന്നു. ബാറ്റും ബോളും  കിട്ടിയതിൽ പിന്നെ മറ്റു കളിപ്പാട്ടങ്ങൾ അവൻ ശ്രദ്ധിച്ചിരുന്നതേയില്ല. ആദ്യമൊക്കെ പന്ത് നിലത്തുകൂടി ഉരുട്ടി  കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ അല്പം ഉയരത്തിൽ എറിഞ്ഞു കൊടുത്തപ്പോഴും വരുന്ന പന്തുകളിൽ ഒരെണ്ണം പോലും  പാഴാക്കാതെ എല്ലാം കൃത്യമായി അടിച്ചു പറത്തി. 

സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ കണ്ടവരെല്ലാം ഇവൻ നാളത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷയാണ് എന്ന് ഉറപ്പിച്ചു കഴിഞ്ഞു. മകന് ക്രിക്കറ്റിൽ ഇത്രയധികം അഭിരുചിയുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെ അല്പം കൂടി മുതിർന്ന ശേഷം  കൃത്യമായ പരിശീലനത്തിന് അയയ്ക്കണം എന്ന തീരുമാനത്തിലാണ് അനീഷും ഭാര്യ ദിവ്യയും.

 English Summary : Two year old Shankaran cricket video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com