ADVERTISEMENT

നടിയും നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി തങ്കക്കൊലുസു എന്ന യുട്യൂബ് ചാനൽതന്നെയുണ്ട് . ഇക്കാലത്ത് മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.  

ഈ കുരുന്നുകളുടെ യുട്യൂബ് ചാനലിന് ആരാധകർ നിരവധിയാണ്. സാന്ദ്രയുടെ തങ്കക്കൊലുസ്സുകളുടെ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് കടന്നിരിക്കുകയാണ്.  അതിന്റെ സന്തോഷത്തിന് ഒരു തകർപ്പൻ വിഡിയോ ഒരുക്കിയിരിക്കുകയാണ് കുടുംബം. 

തങ്കക്കൊലുസുകളുടെ ഒരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. വിഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ തന്നെയാണതിനുള്ള തെളിവ്. നടൻ മോഹൻലാൽ പോലും ഈ കുട്ടിത്താരങ്ങളുടെ ഒരു ആരാധകനാണ്. മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന ഈ രണ്ട് കുഞ്ഞിളം കിളികളുടെ മനോഹരമായ ഒരു വിഡിയോ അദ്ദേഹം ഒരിക്കൽ പങ്കുവച്ചിരുന്നു. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും.. ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.  

 English summary : Sandra Thomas daughters youtube channel ‘Thankakolusu’ crossed one lakh subscribers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com