ഒരു കുട്ടി സൂപ്പർ മോഡലിന്റെ ചിത്രമാണ് നടി മുക്ത തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ സൂപ്പർ മോഡൽ എന്ന അടിക്കുറിപ്പോടെ മുക്ത മകള്‍ പങ്കുവച്ച മകൾ കണ്മണിയുടെ ക്യൂട്ട് ചിത്രത്തിൽ നിറയെ ലൈക്കുകളും കമന്റുകളുമാണ്. കണ്മണി എന്നു വിളിക്കുന്ന കിയാര സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ്. ചിത്രത്തിൽ കണ്മണിക്കുട്ടിയുടെ പോസ് ആണ് സൂപ്പർ.
കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി എത്താറുണ്ട്. സോഷ്യൽ ലോകത്ത് ആ കുട്ടിത്താരത്തിന് നിരവധി ആരാധകരുമുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും മുക്തയുടേയും മകളായ കിയാര സോഷ്യൽ ലോകത്ത് താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടേയും കൺമണിക്കുട്ടി സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.
English Summary : Muktha post photograph of daughter Kiyara