ADVERTISEMENT

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒൻപത് വയസുകാരിയായ പരിസ്ഥിതി പ്രവർത്തക. കർഷകർക്ക് വേണ്ടി സമരം ചെയ്യുന്ന ലിസിപ്രിയ കങ്കുജത്തിന് സമൂഹമാധ്യമങ്ങളിലും വൻ സ്വീകരണമാണ് ലഭിച്ചത്. ലോകത്തെ മുഴുവൻ പരിസ്ഥിതി പ്രവർത്തകരുടെയും പിന്തുണ കർഷകർക്കുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഈ മിടുക്കി. 

ലോകം മുഴുവന്‍ തന്റെ സ്വരം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന കുറിപ്പോടെ കർഷകർക്ക് വേണ്ടി സമരം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട് ലിസി. കർഷകരില്ലെങ്കിൽ ഭക്ഷണമില്ലെന്നും നീതി ലഭിക്കാതെ വിശ്രമിക്കില്ലെന്നും പറഞ്ഞ് ഉയർന്ന സ്വരത്തോടെ മുദ്രാവാക്യം വിളിക്കുന്ന ലിസിയുടെ വിഡിയോ അനേകം പേർ ഏറ്റെടുത്ത് കഴിഞ്ഞു. ദിവസങ്ങളായി വീട്ടുക്കാരോടൊപ്പം സമരം ചെയ്യുന്ന കുട്ടികളെ കണ്ടെന്നും ലിസി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരകൾ കർഷകരാണെന്ന് ലിസി പറഞ്ഞു. ആയിരക്കണക്കിന് കർഷകരാണ് ഒരോ വർഷവും ജീവൻ വെടിയുന്നത്.കർഷകരുടെ ശബ്ദം സർക്കാർ ചെവി കൊള്ളേണ്ടത് അത്യാവശ്യമാണ്. എത്രയും വേഗം കർഷകർക്ക് നീതി ലഭ്യമാക്കനുള്ള വഴികള്‍ സർക്കാർ സ്വീകരിക്കണമന്നും ലിസിപ്രിയ അറിയിച്ചു.

ധാന്യം വിളഞ്ഞതിന് ശേഷം കച്ച കത്തിക്കുന്നതാണ് വായുമലിനീകരണം കൂടാൻ കാരണമെന്നും അത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച്ച നടന്ന പ്രക്ഷോഭങ്ങളിലും ലിസിപ്രിയ മുന്നിലുണ്ടായിരന്നു. ഉറച്ച ശബദത്തോടെ കർഷകർക്ക് വേണ്ടി തന്റെ പിന്തുണ പ്രഖ്യാപിക്കുകയാണ് ഈ കൊച്ചുമിടുക്കി.

 English Summary : Nine year old Lisipriya protesting for farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com