അമ്മ ഉപേക്ഷിച്ചു, അച്ഛൻ ജയിലിൽ ; തെരുവിൽ നായക്കൊപ്പം കിടന്നുറങ്ങി ബാലൻ : കണ്ണുനിറയ്ക്കും ചിത്രം

HIGHLIGHTS
  • തെരുവിൽ ഡാനിക്കൊപ്പമാണ് ഉറക്കവും
  • മുസാഫർനഗറിലാണ് അങ്കിത് കഴിയുന്നത്
little-boy-sleeping-with-dog-viral-picture
SHARE

പിതാവ് ജയിലില്‍ ആകുകയും അമ്മ ഉപേക്ഷിക്കുകയും  ചെയ്ത ബാലന് കൂട്ട് തെരുവ് നായ. നായക്കൊപ്പം കിടന്നുറങ്ങുന്ന ഈ കുട്ടിയുെട ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഒന്‍പതോ പത്തോ വയസുള്ള കുട്ടിയായ അങ്കിത് തെരുവില്‍ ബലൂണ്‍ വിറ്റാണ് ‌ ജീവിക്കുന്നത്.  പിതാവ് ജയിലില്‍ ആണെന്നും മാതാവ് ഉപേക്ഷിച്ചെന്നും മാത്രമാണ് അങ്കിതിന് ഓര്‍മ്മയുള്ളത്. മുസാഫർനഗറിലാണ് അങ്കിത് കഴിയുന്നത്.

അങ്കിതിന് ഇപ്പോൾ ബന്ധു എന്ന് പറയാൻ ആകെയുള്ളത് ഡാനി എന്ന നായ മാത്രമാണ്. കിട്ടുന്ന പണത്തിൽ നിന്ന് വാങ്ങുന്ന ഭക്ഷണം അങ്കിത് ഡാനിക്കും നൽകും. തെരുവിൽ ഡാനിക്കൊപ്പമാണ് ഉറക്കവും. ഒരു പുതപ്പിനുള്ളിൽ അങ്കിതും നായയും കിടന്നുറങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ എടുത്ത ചിത്രമാണിത്.

തെരുവ് വരാന്തയിൽ കടമുറിക്ക് മുന്നിൽ ഡാനിക്കൊപ്പം ഒരു പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടക്കുന്ന അങ്കിതിന്റെ ചിത്രം കണ്ണുനിറയ്ക്കുന്നതാണ്. ചിത്രം ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ കുട്ടിയെ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഒടുവില്‍ അങ്കിതിനെ കണ്ടെത്തുന്നത്. നിലവില്‍ മുസാഫര്‍ നഗര്‍ പൊലീസിന്‍റെ സംരക്ഷണത്തിലാണ് അങ്കിതും ഡാനിയുമുളളത്.

നായ അങ്കിതിന്‍റെ പരിസരത്ത് നിന്ന് മാറാറില്ലെന്ന് അങ്കിത് ജോലി ചെയ്യുന്ന കടയുടെ ഉടമ പറയുന്നു. നായക്കുള്ള പാല്‍ പോലും ആരില്‍ നിന്നും സൗജന്യമായി വാങ്ങാറില്ല. അങ്കിതിന്‍റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 English Summary : Little boy sleeping with dog viral picture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA