ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയക്കിടെ പിയാനോ വായിച്ചും മൊബൈൽ ഗെയിം കളിച്ചും പെൺകുട്ടി: വിഡിയോ വൈറൽ

HIGHLIGHTS
  • ശസ്ത്രക്രിയ നടത്തുന്ന ഭാഗം മാത്രമാണ് മരവിപ്പിച്ചത്
  • പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു
nine-year-old-girl-plays-keyboard-mobile-games-during-brain-tumor-surgery
SHARE

ബ്രെയിൻ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ പിയാനോ വായിക്കുകയും മൊബൈൽ ഗെയിം കളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു 9 വയസ്സുകാരിയുടെ ദൃശ്യങ്ങളാണ്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ബോധം കെടുത്താതെയുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സൗമ്യ എന്ന പെൺകുട്ടി പിയാനോ വായിച്ചത്.

ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലുടനീളം സൗമ്യ പിയാനോ വായിക്കുകയും മൊബൈൽ ഗെയിം കളിക്കുകയും ചെയ്യുകയായിരുന്നു. തലച്ചോറിലെ ട്യൂമർ അപകടകരമായ നിലയിലായതിനാൽ  ശാസ്ത്രക്രിയ നടക്കുന്നതിനിടയിൽ മറ്റു നാഡികൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബോധം  കെടുത്താതെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയ നടത്തുന്ന ഭാഗം മാത്രമാണ് മരവിപ്പിച്ചത്. 

ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ രോഗി  ഉണർന്നിരിക്കേണ്ടത് അനിവാര്യമായതിനാൽ മൊബൈൽ ഗെയിം കളിക്കുവാനും കീ ബോർഡ് വായിക്കുവാനും ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും  ശസ്ത്രക്രിയ പൂർണ്ണ വിജയമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ സർജനായ അഭിഷേക് ചൗഹാൻ പറയുന്നു. പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു എങ്കിലും സൗമ്യ അതിനെയെല്ലാം മനസ്സാന്നിധ്യത്തോടെ അതിജീവിച്ചു എന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

English summary : Nine year old girl plays keyboard mobile games during brain tumor surgery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA