മകൾക്ക് സർപ്രൈസായി വാങ്ങിയ പാവയെ കണ്ട് അത്ഭുതപ്പെട്ട് കുടുംബം: പാവയെ കാണാൻ സന്ദർശകരുടെ തിരക്ക്

HIGHLIGHTS
  • വീടിന് മുന്നിൽ തന്നെ കാറ്റുനിറച്ച പാവയെ സ്ഥാപിക്കുകയും ചെയ്തു
  • 35 അടിയിലധികം ഉയരമാണ് പാവയ്ക്ക് ഉള്ളത്
father-accidentally-orders-35-ft-inflatable-grinch-thats-taller-than-his-house
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

മകൾക്ക്  സർപ്രൈസ് നൽകാനായി ഓർഡർ നൽകിയ സമ്മാനം കയ്യിൽ കിട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ  അൽഭുതപ്പെട്ടിരിക്കുകയാണ് ലണ്ടൻ സ്വദേശികളായ ഒരു അച്ഛനും അമ്മയും. റേ ലിഡൽ എന്ന അച്ഛൻ ഓർഡർ നൽകിയ 500 പൗണ്ട് (49,713 രൂപ)  വിലയുള്ള കാറ്റ് നിറയ്ക്കുന്ന പാവയുടെ വലിപ്പമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

റേയുടെ ഇരുനില വീടിനേക്കാൾ ഉയരമുണ്ട് കാറ്റ് നിറച്ച പാവയ്ക്ക്. ഏഴ് വയസ്സുകാരിയായ മകൾ ജാസ്മിന് വേണ്ടിയാണ് പാവയെ വാങ്ങിയത്. ഓൺലൈനിൽ കണ്ടപ്പോൾ പാവയുടെ വലിപ്പം നോക്കാൻ റേ വിട്ടുപോയിരുന്നു. 35 അടിയിലധികം ഉയരമാണ് പാവയ്ക്ക് ഉള്ളത്. കുഞ്ഞു മകൾക്ക് കളിക്കാനായി വാങ്ങിയ പാവയെ ചുരുക്കിപ്പറഞ്ഞാൽ വീടിനുള്ളിൽ വയ്ക്കാൻ പോലും ആവാത്ത  അവസ്ഥയിലായി മാതാപിതാക്കൾ.

എന്തായാലും ഈ അപൂർവ്വ സമ്മാനം  തിരികെ നൽകേണ്ട എന്നായിരുന്നു  റേയുടെയും കുടുംബത്തിന്റെയും തീരുമാനം. അങ്ങനെ വീടിന് മുന്നിൽ തന്നെ കാറ്റുനിറച്ച പാവയെ സ്ഥാപിക്കുകയും ചെയ്തു. പാവയെ കുറിച്ച് കേട്ടറിഞ്ഞ് അത് കാണുന്നതിനു വേണ്ടി മാത്രം ഇപ്പോൾ റേയുടെ വീട്ടിലേക്ക് നൂറുകണക്കിന് സന്ദർശകർ ദിനംപ്രതി എത്തുന്നുണ്ട്. അവധിദിവസങ്ങളിൽ പാവയ്ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനു വേണ്ടി  വീടിനു മുന്നിൽ നീണ്ട ക്യൂ തന്നെ രൂപപ്പെടാറുണ്ട് എന്ന് റേ പറയുന്നു.

വീടിനുള്ളിൽ വച്ച് കളിക്കാൻ സാധിക്കില്ല എങ്കിലും പാവയുടെ വലിപ്പം കണ്ട് ജാസ്മിനും ഏറെ സന്തോഷമായി. മകൾക്ക് വാങ്ങിയ കളിപ്പാട്ടം അപരിചിതർക്ക് പോലും കൗതുകമായത് ഏറെ സന്തോഷം നൽകുന്നു എന്നും  റേ കൂട്ടിച്ചേർക്കുന്നു. സന്ദർശകരുടെ എണ്ണം വർദ്ധിച്ചതോടെ ചാരിറ്റി  പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനുള്ള ഒരു പദ്ധതിക്കും റേ രൂപം നൽകിയിട്ടുണ്ട്. മെയ് മാസത്തിൽ റേയുടെ അച്ഛൻ കോവിഡ് രോഗബാധയെത്തുടർന്ന്  ആലീസ് ഹോസ്പൈസ് എന്ന സ്ഥാപനത്തിൽ വച്ച് മരണപ്പെട്ടിരുന്നു. സന്ദർശനത്തിനെത്തുന്നവരുടെ കയ്യിൽ നിന്നും ലഭിക്കുന്ന എന്ന സംഭാവനകൾ അച്ഛനെ പരിചരിച്ച ആതുരാലയത്തിന് കൈമാറുകയാണ് റേ.

English summary : Father accidentally orders 35 ft inflatable grinch thats taller than his house

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA