അഞ്ജലിയായി മേരി ആൻ ; ബേബിശ്യാമിലിയെ അനുകരിച്ച് ഒരു അഞ്ചുവയസ്സുകാരി

HIGHLIGHTS
  • ബേബി ശ്യാമിലി തന്നെയല്ലേയെന്ന് ഒരു നിമിഷം ആരും സംശയിച്ചുപോകും
  • മോഡലിങ്ങിലും ഒരു കൈ നോക്കിയിട്ടുണ്ട്
maryann-five-year-old-act-like-baby-shyamili-in-anjali-film
ചിത്രത്തിന് കടപ്പാട് : യു ട്യൂബ്
SHARE

തൊണ്ണൂറുകളിലെ ഹിറ്റ് സിനിമയായ അഞ്ജലിയിലെ ബേബിശ്യാമിലിയെ അനുകരിച്ചെത്തിയിരിക്കുകയാണ് മേരിആൻ എന്ന കൊച്ചുമിടുക്കി. ‘അഞ്ജലി അഞ്ജലി അഞ്ജലി ചിന്ന കൺമണി  കൺമണി’ എന്ന പാട്ടിനൊത്താണ് ഈ അഞ്ചുവയസ്സുകാരിയുെട അഭിനയം.  ബേബി ശ്യാമിലിയുമായി കട്ടയ്ക്കു നിൽക്കുന്ന പ്രകടനവുമായെത്തിയിരിക്കുകയാണ് മേരി ആൻ ബ്രിജേഷ്. 

നേരത്തേ ‘പൂക്കാലം വരവായി’ എന്ന സിനിമയിലെ ഗീതുമോളെ അനുകരിച്ചും ഈ മിടുക്കി താരമായിരുന്നു. എങ്ങനെയാണ് ഇങ്ങനെ മനോഹരമായി ആ രംഗങ്ങളൊക്കെ ബേബിശ്യാമിലി അഭിനയിച്ചു ഫലിപ്പിക്കുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ബേബിശ്യാമിലിയെപ്പോലെ മിന്നും പ്രകടനത്തിലൂടെ അതിശയിപ്പിക്കുകയാണ് മേരി ആനും.

വിഡിയോയിലെ മേരി ആനിനെ കണ്ടാൽ അതു ബേബി ശ്യാമിലി തന്നെയല്ലേയെന്ന് ഒരു നിമിഷം ആരും സംശയിച്ചുപോകും. ‘പൂക്കാലം വരവായി’ എന്ന സിനിമയിലെ മറ്റൊരു മനോഹര രംഗം കൂടി ഈ മിടുക്കി സൂപ്പറായി അഭിനയിച്ചിട്ടുണ്ട്. 

തലശ്ശേരി സ്വദേശികളായ ബ്രിജേഷിന്റെയും നിമ്മിയുടെയും ഇളയ മകളാണ് ഈ മിടുക്കിക്കുട്ടി.  മേരിആനിന് സാമുവൽ എന്ന ചേട്ടനും ഇഷിത എന്ന ഒരു ചേച്ചിയുമുണ്ട്. ഫോട്ടോയ്ക്കും വിഡിയോയ്ക്കുമൊക്കെ പോസ് ചെയ്യാന്‍ ഈ കൊച്ചുമിടുക്കിയ്ക്ക് ഇഷ്ടമാണ്. മോഡലിങ്ങിലും ഒരു കൈ നോക്കിയിട്ടുണ്ട്. 

English Summary : Maryann five year old act like baby Shyamili in Anjali film

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA