ADVERTISEMENT

4 മിനിറ്റ് 35 സെക്കൻഡുകൾകൊണ്ട് 254 രാജ്യങ്ങളുടെയും അധീന പ്രദേശങ്ങളുടെയും പതാകകൾ തിരിച്ചറിഞ്ഞ് മലയാളികൾക്ക് അഭിമാനതാരമായി മാറിയിരിക്കുകയാണ് ഒരു അഞ്ച് വയസ്സുകാരൻ. ആലപ്പുഴ ചേർത്തല സ്വദേശിയായ ആബേൽ റോബി അബ്രഹാം എന്ന മിടുക്കനാണ്  അറിവുകൊണ്ട്  ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അത്ഭുതമാകുന്നത്.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ പതാകകൾ ശരിയായി തിരിച്ചറിഞ്ഞാണ് ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആബേൽ ഇടം നേടിയത്. കുടുംബവുമൊത്ത് ദോഹയിൽ താമസിക്കുന്ന ആബേൽ കെജി വിദ്യാർത്ഥിയാണ്. റെക്കോർഡ് നേടിയത് പതാകകൾ തിരിച്ചറിഞ്ഞാണ് ആണെങ്കിലും സൗരയൂഥം അടക്കം  പ്രപഞ്ചത്തെക്കുറിച്ചുള്ള പല വിവരങ്ങളും ഈ കൊച്ചു മിടുക്കന് ഹൃദിസ്ഥമാണ്.

ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന് ശേഷം ഗിന്നസ്  ലോക റെക്കോഡ്സിൽ ഇടം നേടണം എന്നതാണ്  കുഞ്ഞ് ആബേലിന്റെ ആഗ്രഹം. അതിനായി അപേക്ഷയും സമർപ്പിച്ചുകഴിഞ്ഞു.

 English Summary : Five year old boy identify countries and flags record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com