ADVERTISEMENT

ജിമ്മിൽ ക്രോസ്ഫിറ്റ് വർക്ക്ഔട്ട് െചയ്യുന്ന ഒരു കുഞ്ഞുമിടുക്കന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. സ്ഥിരമായി വർക്ക്ഔട്ട് ചെയ്യുന്ന ഒരാളെപ്പോലെ വളരെ അനായാസമാണ് ഈ മിടുക്കന്റെ പ്രകടനം. കുട്ടിയുടെ അച്ഛൻ ചേസ് ഇൻഹാം ജിം ട്രെയ്‌നറാണ്. അദ്ധേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് മകൻ ഡൈലന്റെ ഈ കൗതുക വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

മൂന്നോ നാലോ വയസ്സു മാത്രം പ്രായം വരുന്ന ഈ മിടുക്കന്റെ വർക്ക്ഔട്ട് ഒന്നു കാണേണ്ടതുതന്നെയാണ്. തന്റെ നിർദേശങ്ങളൊന്നുമില്ലാതെയാണ് മകൻ ക്രോസ്ഫിറ്റ് വർക്ക്ഔട്ട് ചെയ്യുന്നതെന്നാണ് ചേസ് ഇൻഹാം വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

യാതൊരു നിർദേശങ്ങളുമില്ലാതെ തനിയെ കൃത്യമായി ക്രോസ്ഫിറ്റ് വർക്ക്ഔട്ട് ചെയ്യുന്ന ഈ മിടുമിടുക്കന്റെ വിഡിയോയാക്ക് നിരവധി ആരധകരാണ്. തന്നേക്കാൾ കൃത്യമായാണ് ഈ കുരുന്ന് വർക്ക്ഔട്ട് െചയ്യുന്നതെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ബര്‍പീസ്, ഡാന്‍സ്, പുള്‍ അപ്‌സ് എന്നിവ െചയ്തതിന് ശേഷം നിലത്ത് നിവർ കിടന്ന്് വിശ്രമിക്കുകയാണ്. ഏതായാലും ഈ മിടുക്കൻ ഒരൊറ്റ വിഡിയോകൊണ്ട് താരമായിരിക്കുകയാണ്.

English summary : Crossfit workout by a little boy-viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com