ADVERTISEMENT

മണ്ണുപുരണ്ട ഒരു കുഞ്ഞിക്കാലിന്റെ ചിത്രമാണ്  ഇത്തവണ കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ണിനെ അറിഞ്ഞ് ഉയരത്തിൽ എത്താനുള്ള ആശംസയ്‌ക്കൊപ്പമാണ്  മകൻ ഇസഹാക്കിന്റെ കുഞ്ഞിക്കാലിന്റെ ക്യൂട്ട് ചിത്രം ചാക്കോച്ചൻ പങ്കുവച്ചത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഈ കുഞ്ഞുതാരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.

 

ഈ കൊറോണക്കാലത്ത് ഇസക്കുട്ടനുമൊത്ത് കൂടുതൽ സമയം പങ്കിടാനായതിന്റെ സന്തോഷം ചാക്കോച്ചന്റെ പല സോഷ്യൽമീഡിയ പോസ്റ്റുകളിലും കാണാം. മകനുമൊത്ത് അവധിയാഘോഷിക്കുന്ന നിരവധി ചിത്രങ്ങളും ചാക്കോച്ചൻ പങ്കുവച്ചിരുന്നു. മുൻപ്  ഇസക്കുട്ടൻ മണ്ണിൽ കളിക്കുന്ന ഫോട്ടോകളും വിഡിയോയുമൊക്കെ താരം പങ്കുവച്ചിരുന്നു.

ഇസക്കുട്ടൻ ഫുഡ്ബോളുമായും ബാഡ്മിന്റൺ റാക്കറ്റുമായുമൊക്കെ കൂട്ടുകൂടിയിരിക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. 

 

ചാക്കോച്ചന് ഒരു മകൻ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും പങ്കു വയ്ക്കാറുണ്ട്.  ഇസഹാക്ക് എന്ന ഇസയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കും താല്പര്യമാണ്.

 

English Summary : Kunchako Boban Post His Son Playing Photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com