അക്ഷരം പഠിച്ചുതു‌ടങ്ങുന്ന കുഞ്ഞുമക്കൾക്കായി പക്ഷിക്കുപ്പായം അനിമേറ്റഡ് വിഡിയോ

HIGHLIGHTS
  • ഒരു അനിമേറ്റഡ് വിഡിയോയാണ് പക്ഷിക്കുപ്പായം
SHARE

ചുറ്റും കാണുന്ന ഓരോന്നിനെയും കുറിച്ച് നിറയെ സംശയങ്ങളുമായി നമുക്കരികിലേക്കു കുരുന്നുകൾ ഒ‌ാ‌ടിയെത്താറുണ്ട്. പൂക്കളുടെയും പക്ഷികളുടെയും പേരും നിറവുമെ‌ാക്കെയറിയാൻ കുഞ്ഞുമക്കൾക്കു കൗതുകമാണ്. അത്തരത്തിൽ പക്ഷികളെയും അവയു‌ടെ നിറത്തെയുമൊക്കെ കുട്ടികൾക്കു പരിചയപ്പെടുത്തുന്ന അതിമനോഹമമായ ഒരു അനിമേറ്റഡ് വിഡിയോയാണ് പക്ഷിക്കുപ്പായം.‌  

pakshikkuppayam-animated-video

അക്ഷരം പഠിച്ചുതു‌ടങ്ങുന്ന കുഞ്ഞുമക്കൾക്കായാണ് മനോരമ ഓൺലൈൻ ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്. രണ്ടുകു‍ഞ്ഞുമിടുക്കർ ചില പക്ഷികളോട് അവയുടെ തൂവലുകളു‌ടെ നിറമെന്താണെന്നു ചോദിക്കുന്നതും തത്തയും കാക്കയും കൊറ്റിയും മയിലുമൊക്കെ തങ്ങളുെട നിറം പറഞ്ഞുകൊ‌ടുക്കുന്നതുമാണ് വിഡിയോയിൽ.

പക്ഷിക്കുപ്പായത്തിന്റെ ആശയവും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഗായിക രാജലക്ഷ്മിയാണ്.  ആര്യൻ ആർ. കൃഷ്ണയും പ്രാ‌ർഥന രതീഷും ചേർന്നാണ് പാ‌ടിയിരിക്കുന്നത്.  ആര്യൻ തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിൽ ഒൻപതാംക്ലാസ് വിദ്യാർഥിയും പ്രാർഥന തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർഥിനിയുമാണ്.

English Summary : Pakshikkuppayam - Animated video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA