കുട്ടിക്കുറുമ്പുകൾക്ക് സിത്താരയുടെ സംഗീത ക്ലാസ്: ശ്രദ്ധയോടെ ഏറ്റുപാടി കുരുന്നുകൾ

singer-sithara-krishnakumar-teaching-music-lessions-viral-video
SHARE

സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഇപ്പോഴിതാ പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിൻറെ സംഗീത ക്ലാസ് ശ്രദ്ധയോടെ കേട്ടിരുന്ന് പഠിക്കുന്ന രണ്ട് കുരുന്നുകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അതി മധുരമായി സിതാര ചൊല്ലിക്കൊടുക്കുന്ന സപ്തസ്വരങ്ങൾ ഏറ്റു പാടുകയാണ്   ഇരുവരും.

സിതാര പഠിപ്പിക്കുന്ന ഓരോ സ്വരങ്ങളും  അതേ ഈണത്തിൽ പാടാനാണ് കുരുന്നുകളുടെ ശ്രമം.   തെറ്റുകൾ വന്നാൽ ഉടൻതന്നെ തിരുത്തുന്നുമുണ്ട്. ഇടയ്ക്ക് സ എന്ന സ്വരം  അബദ്ധത്തിൽ സി എന്ന്   ഒരു മിടുക്കി പാടിയതോടെ സംഗീത ക്ലാസ് കൂട്ടച്ചിരിക്ക് വഴി മാറി.'എനിക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ അവർ പഠിച്ചെടുക്കും, എത്രവിസ്മയകരമാണ് ഈ ' എന്ന  അടിക്കുറിപ്പോടെ സിത്താര തന്നെയാണ് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

ദൃശ്യങ്ങൾ പങ്കുവെച്ച് ഒരു ദിവസത്തിനകം തന്നെ ലക്ഷക്കണക്കിനാളുകൾ  അത് കണ്ടു കഴിഞ്ഞു. പിന്നണി ഗായിക ജ്യോത്സ്ന അടക്കം നിരവധി പേരാണ്  പ്രതികരണങ്ങളുമായി എത്തിയത്.

English Summary : Singer Sithara Krishnakumar teaching music lessions - viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA