ADVERTISEMENT

മനുഷ്യർ പറയുന്നത് അതേപടി അനുസരിച്ച് അഭ്യാസങ്ങൾ കാണിക്കുന്ന നിരവധി മൃഗങ്ങളെ സർക്കസ് കൂടാരങ്ങളിൽ നാം കാണാറുണ്ട്. ഇതിനു പുറമെ വീട്ടിലെ വളർത്തു പൂച്ചകളും നായകളും ഒക്കെ ഉടമസ്ഥരുടെ നിർദ്ദേശങ്ങളനുസരിച്ച് പല അഭ്യാസങ്ങളും കാണിക്കാറുമുണ്. എന്നാൽ കോഴികളെ അക്കൂട്ടത്തിൽ  കണ്ടെത്തുക പ്രയാസകരമാണ്. ആ പതിവുകൾ ഒക്കെ തെറ്റിച്ച് തന്റെ വളർത്തു കോഴികൾക്ക്  നിർദേശങ്ങൾ അനുസരിച്ച് അഭ്യാസങ്ങൾ കാഴ്ചവയ്ക്കാൻ പ്രത്യേക ട്രെയിനിങ് നൽകി  വ്യത്യസ്തനാവുകയാണ് ഒരു 15 വയസ്സുകാരൻ.

പത്താം ക്ലാസ് വിദ്യാർത്ഥിയായ നവനീത് എന്ന മിടുക്കനാണ് കോഴികളുടെ ഈ സൂപ്പർ ട്രെയിനർ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് നവനീത്. ഒരു ദിവസം സ്കൂൾ വിട്ടു വരുന്നതിനിടെ വഴിയരികിൽ കോഴിക്കുഞ്ഞുങ്ങളെ വില്പന നടത്തുന്നതു കണ്ട് ഒരു കൗതുകത്തിന് ആണ് നവനീത് മൂന്ന് കോഴി കുഞ്ഞുങ്ങളെ വാങ്ങിയത്. മൃഗങ്ങൾക്ക് ട്രെയിനിങ് നൽകുന്നതിൽ  ഏറെ താല്പര്യം ഉണ്ടായിരുന്നതിനാൽ തന്റെ കോഴി കുഞ്ഞുങ്ങളിൽ ഇതിൽ ആ കഴിവ്  പ്രയോഗിക്കാൻ ആയിരുന്നു നവിനീതിന്റെ തീരുമാനം.

നവനീത് നൽകുന്ന നിർദ്ദേശങ്ങളനുസരിച്ച് മതിലിൽ നിന്നും മതിലിലേക്ക് ചാടിയും പറന്നു തോളിലിരുന്നുമെല്ലാം അഭ്യാസം കാണിക്കാൻ മൂന്നു കോഴികളും വിദഗ്ധരാണ്. സൈക്കിളിൽ കയറി നവനീതിനൊപ്പം ബാലൻസ് ചെയ്തിരുന്ന് യാത്ര ചെയ്യാനും ഇവർ റെഡി. മറ്റാരുടേയും സഹായമില്ലാതെയാണ് നവനീത് കോഴികളെ പരിശീലിപ്പിക്കുന്നത്. വളർത്തുമൃഗങ്ങളെ പരിശീലിപ്പിക്കുന്ന വിഡിയോകൾ കാണുന്നതാണ്  ഈ മിടുക്കന് പ്രചോദനമായത്. നവനീതിന്റെ പരിശീലനത്തിൽ കോഴികൾ പ്രകടനം കാഴ്ചവയ്ക്കുന്ന വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ  പ്രചാരം നേടിക്കഴിഞ്ഞു.

 English Summary : Teenager train chicken – viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com