‘ഞാൻ മൊട്ടയായിരിക്കാം എങ്കിലും മുടി ചീകാൻ എനിക്കറിയാം’; ഇത് ടിയാനയുടെ സൂപ്പർ അച്ഛൻ

HIGHLIGHTS
  • മക്കളോടൊപ്പെ ചിലവഴിക്കുന്ന സമയമാണ് തനിക്കേറ്റവും വിലപ്പെട്ടതെന്നും
  • അച്ഛനെന്ന റോളാണ് ഇപ്പോൾ ഏറ്റവുമിഷ്ടം
dwayne-johnson-post-photos-with-daughter
SHARE

'ഞാൻ മൊട്ടയായിരിക്കാം എന്നാലും മുടിയെങ്ങനെ ചീകണമെന്നത് എനിക്കറിയാം'   മകളുടെ മുടി ചീകി ഒതുക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആരാധകരുടെ പ്രിയ റോക്സ്റ്റാർ ഡ്വെയ്ൻ ജോൺസന്‍  കുറിച്ചത് ഇങ്ങനെയാണ്. സൂപ്പർസ്റ്റാറെന്നോ ഗുസ്തിക്കാരനെന്നോ അതും പോരെങ്കിൽ ബിസിനസുകാരനെന്നോ ഡ്വെയ്ൻ ജോൺസണെ വിളിക്കാം. എന്നാൽ ലോകം മുഴുവൻ ആരാധകരുളള റോക്കിന് ഇതിലെല്ലാമുപരിയായി അച്ഛനെന്ന റോളാണ് ഇപ്പോൾ ഏറ്റവുമിഷ്ടം. മൂന്ന് മക്കളുളള റോക്കിന്റെ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും നിറയെ ചിത്രങ്ങളാണ്. എല്ലാം മക്കളോടൊപ്പമുളളതും. അടുത്തിടെ ഡ്വെയ്ൻ പോസ്റ്റ് ചെയ്ത മകൾ ടിയാനയോടൊപ്പമുളള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ചര്‍ച്ച. മകളുടെ മുടി ചീകി സ്റ്റൈലാക്കുന്ന ഡ്വെയ്നിന്റെ പോസ്റ്റ് ഒട്ടേറെ പേർ ഷെയർ ചെയ്തു. 

മകള്‍ക്കൊപ്പമുളള ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് കൊടുക്കാനും ഡ്വെയ്ൻ മറന്നില്ല. മുടി ചീകി കൊടുക്കുമ്പോൾ തന്റെ തലയിലെ എല്ലാ ജടകൾക്കും അച്ഛനാണ് കാരണക്കാരനെന്ന് ടിയാന ചിന്തിക്കുമെങ്കിലും നിമിഷ നേരം കൊണ്ട് അതെല്ലാം ശരിയാക്കി തന്നെ സുന്ദരിയാക്കുന്നത് അച്ഛന്റെ സ്വർണക്കൈകളാണെന്ന് അവൾ തിരിച്ചറിയും എന്നായിരുന്നു ഡ്വെയ്നിന്റെ കുറിപ്പ്. സ്വർണക്കൈകളുടെ പവർ ആരാധകരെ കാണിക്കാനായി മുടി ചീകുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങളും ഡ്വെയ്ൻ പോസ്റ്റ് ചെയ്തു.

'ഞാൻ മൊട്ടയായിരിക്കാം എന്നാലും മുടിയെങ്ങനെ ചീകണമെന്നത് എനിക്കറിയാം' ഇങ്ങനെയൊരു വാചകം കൂടി പറഞ്ഞാണ് ആരാധകരുടെ സ്വന്തം റോക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. മകളുടെയും അച്ഛന്റേയും പോസ്റ്റിന് രസകരമായ ഒട്ടേറെ കമെന്റുകളും വന്നു. 

മക്കളോടൊപ്പെ ചിലവഴിക്കുന്ന സമയമാണ് തനിക്കേറ്റവും വിലപ്പെട്ടതെന്നും തനിക്ക് കിട്ടാത്തത് മക്കൾക്ക് നൽകേണമെന്നും മുമ്പും പല അഭിമുഖങ്ങളിലും ഡ്വെയ്ൻ പറഞ്ഞിട്ടുണ്ട്. സിനിമകളിൽ വില്ലനായും പരുക്കൻ കഥാപാത്രമായും പ്രത്യക്ഷപ്പെടുന്ന ഡ്വെയ്നിന്റെ ഡാഡി റോൾ അടിപൊളിയാണെന്നാണ് ആരാധകരും പറയുന്നത്.

English Summary : Dwayne Johnson post photos with daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA