ADVERTISEMENT

കോവിഡ് കാലത്ത് വീടുകളിലിരുന്ന് ജോലി ചെയ്യുന്ന രക്ഷിതാക്കൾ നേരിടുന്ന ഒരു വെല്ലുവിളിയാണ്  ജോലിയ്ക്കിടയിൽ മക്കളെ നോക്കുകയെന്നത്. ജോലി ചെയ്യുന്നതിനിടയിൽ കുട്ടികൾ പലതരം ആവശ്യങ്ങളുമായി എത്താറുണ്ട്. പലരും കണ്ണുരുട്ടിയും വഴക്കുപറഞ്ഞുമൊക്കെ അവരെ നിയന്ത്രിക്കാറാണ് പതിവ്. എന്നാൽ ലൈവ് റിപ്പോട്ടിങ്ങിനിടയിൽ കുറുമ്പുമായി കുഞ്ഞെത്തിയാൽ എങ്ങനെയിരിക്കും, കുടങ്ങിയതു തന്നെയല്ലേ. 

അത്തരത്തിൽ കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുകയായിരുന്നു എബിസി 7 ന്റെ ലെസ്ലി ലോപ്പസ്.  റിപ്പോട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ലെസ്ലിയുടെ പത്ത് മാസം പ്രായമായ മകൻ നോലൻ ഫ്രെയിമിലെത്തിയത്. കുഞ്ഞ് പതിയെ എത്തി ലെസ്ലിയുടെ കാലിൽ ചുറ്റിപ്പിടിച്ച് നിൽപ്പായി. ഇത് കണ്ട് ചിരി അടക്കാനായില്ലെങ്കിലും അവർ കുനിഞ്ഞ് മകനെ കയ്യിലെടുത്ത്  ചിരിയോടെ റിപ്പോട്ടിങ് തുടന്നു.  ഏതായാലും ഈ പകർച്ചവ്യാധിക്കാലത്ത് ലോകമെമ്പാടുമുള്ള കാഴ്ചകാരിൽ ചിരിപടർത്താൽ കുഞ്ഞു നോലനും അമ്മയ്ക്കുമായി. ‘എനിക്ക് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു വീണ്ടും കാണാം’ എന്നു പറഞ്ഞ് റിപ്പോർട്ടിങ് അവസാനിപ്പിക്കുകയായിരുന്നു ലെസ്ലി .

എബിസി 7 ന്റെ  ന്യൂസ് ആങ്കർ ബ്രാന്റി ഹിറ്റ് ആണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കിട്ടത്. വിഡിയോ വളരെ വേഗമാണ്  ശ്രദ്ദേയമായത്, ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമായി നിരവധി കാഴ്ച്ചക്കാരുമായി ഈ ചിരി വിഡിയോ സോഷ്യൽ ലോകത്ത്  വൈറലാണ്.

English Summary : Baby interrupts moms weather report -adorable video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com