കളിക്കാൻ പോയ നാലുവയസ്സുകാരൻ തിരികെ എത്തിയത് പുത്തൻ കൂട്ടുകാരനുമായി ; വൈറലായി ചിത്രം

HIGHLIGHTS
  • കുട്ടിയുമായി അടുത്ത മാൻകുട്ടി അവനൊപ്പം റിസോട്ടിലെത്തി
  • മാൻകുട്ടിയുെട അരികിൽ സന്തോഷവാനായി നിൽക്കുകയാണ് മകൻ
four-year-old-dominic-goes-out-to-play-comes-back-with-baby-deer
ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്
SHARE

രണ്ട്  ക്യൂട്ട് കൂട്ടുകാരുടെ ചിത്രമാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.  പുറത്ത് കളിക്കാൻ പോയ നാല് വയസ്സുകാരൻ ഡൊമിനിക്കിന് കൂട്ട് കിട്ടിയത്  ഒരു മാൻകുട്ടിയെയാണ്. ഡൊമിനിക്കിന്റെ അമ്മ സ്റ്റെഫാനി ബ്രൗൺ ആണ് മകന്റെ പുത്തൻ കൂട്ടുകാരനെ സമൂഹമാദ്യമത്തിലൂടെ പരിചയപ്പെടുത്തിയത്.  വിർജീനിയയിലെ ഒരു റിസോട്ടിൽ അവധിയാഘോഷിക്കാനെത്തിയതാണ്  ഡൊമിനിക്കിന്റെ കുടുംബം.

പുറത്ത് കളിക്കുകയായിരുന്ന ഡൊമിനിക്ക്, ഒരു മാൻകുട്ടിയുമായി കൂട്ടുകൂടി. കുട്ടിയുമായി അടുത്ത മാൻകുട്ടി അവനൊപ്പം  റിസോട്ടിലെത്തി.  അകത്ത് ഫ്രിഡ്ജിൽ നിന്നും സാധനങ്ങളെടുക്കുകയായിരുന്ന സ്റ്റെഫാനി കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയതും ദേ വാതിൽപ്പടിയിൽ ഡൊമിനിക്കും മാൻകുട്ടിയും. മാൻകുട്ടിയുടെ അരികിൽ സന്തോഷവാനായി നിൽക്കുകയാണ് മകൻ, മാൻകുട്ടിയാകട്ടെ യാതൊരു അപരിചിതത്വവുമില്ലാതെ കുട്ടിയ്ക്കൊപ്പം    നിൽക്കുകയാണ്

രണ്ടാളും അകത്തേയ്ക്ക് കയറാനുള്ള നിൽപ്പാണ്. എന്ത് ചെയ്യണമെന്നറിയാതെ സ്റ്റെഫാനി ആദ്യമൊന്നു പകച്ചെങ്കിലും വേഗം ഫോൺ തപ്പിയെടുത്ത് ആ മനോഹരദൃശ്യം പകർത്തി. പിന്നീടവർ അത് തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നിമിഷനേരംകൊണ്ട് ചിത്രം വൈറലായിന്നു പറഞ്ഞാൽ മതി. നിഷ്കളങ്കതയോടെ നിൽക്കുന്ന ഈ കൂട്ടുകാരുടെ ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളും  കൊണ്ടുനിറഞ്ഞു.

മാൻകുട്ടിയെ അകത്ത് കയറ്റി അതിന് കുറച്ച് ധാന്യങ്ങൾ കൊടുക്കണമെന്നായി ഡൊമിനിക്ക്.  മാൻകുട്ടിയുടെ അമ്മ അതിനെ കാണാതെ വിഷമിക്കുമെന്നും അതുകൊണ്ട് അതിനെ വിടാൻ സ്റ്റെഫാനി മകനോട് പറയുകയുമായിരുന്നു.

English Summary : Four year old Dominic goes out to play comes back with baby deer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA