ഒരു മണിക്കൂർ ഇടവേളകളില്ലാതെ 20 കഥാ പുസ്തകങ്ങൾ വായിച്ച് റെക്കോർഡ് നേടി അഞ്ച് വയസുകാരൻ

HIGHLIGHTS
  • കിന്റർഗാർട്ടൻ വിദ്യാർത്ഥിയാണ്
  • ഒരു യുട്യൂബ് ചാനലും ഈ മിടുക്കന്റേതായിട്ടുണ്ട്
five-year-old-aayush-reads-20-story-books-in-one-hour-sets-record
ആയുഷ്
SHARE

ഒരു മണിക്കൂർ  ഇടവേളകളില്ലാതെ 20 കഥാ പുസ്തകങ്ങൾ വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആയുഷ് കെ എസ്,  എന്ന അഞ്ച് വയസുകാരൻ. 5 വയസും 3 മാസവും ഉള്ളപ്പോഴാണ്  ഒരു മണിക്കൂർ കൊണ്ട് ഗോൾഡിലോക്ക്സ് ആൻഡ് ത്രീ ബിയേഴ്സ്, സ്ലൈ ഫോക്സ് ആൻഡ് റെഡ് ഹെൻ, റാപ്പുൻസൽ, ഹെയ്ഡി, ദി ലിറ്റിൽ മെർമെയ്ഡ്, സിൻഡ്രെല്ല തുടങ്ങി നിരവധി കഥകൾ വായിച്ച് ആയുഷ് അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്.

ദുബായിലെ ഡിസ്കവറി ഗാർഡനിൽ താമസിക്കുന്ന ആയുഷ് ജെ‌എസ്‌എസ് ഇന്റർനാഷണൽ സ്‌കൂളിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥിയാണ്. തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്നതിനായി ‘റീഡിംഗ് റൂം  ബൈ ആയുഷ്’ എന്ന   ഒരു യുട്യൂബ് ചാനലും ഈ മിടുക്കന്റേതായിട്ടുണ്ട്.

ലോകമെമ്പാടുമുള്ള എഴുത്തുകാർ അവരുടെ പുസ്തകങ്ങൾ വായിക്കാൻ ആയുഷിനോട് ആവശ്യപ്പെട്ടു വിളിക്കാറുണ്ടെന്ന് അച്ഛൻ സുപാൽ കെ ജി പറയുന്നു. എല്ലാത്തരം പുസ്തകങ്ങളു വായിക്കാൻ ഇഷ്ടപ്പെടുന്ന ആയുഷിന് ന്യൂസ് പേപ്പർ വായിക്കാനും വളരെ താല്പര്യമാണ്. മകന്റെ ഇഷ്ടമറിഞ്ഞ് നിരവധി പുസ്തകങ്ങൾ വാങ്ങി കൊടുക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കുന്നു. 

English Summary : Five year old Aayush reads 20 story books in one hour sets record

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA