നാലുവയസുള്ള ബരാക് ഒബാമയും മിഷേലും, അഭിനന്ദനവുമായി മിഷേൽ ; വൈറലായി കുരുന്നുകൾ

HIGHLIGHTS
  • ഇരുവരുടേയും ക്യൂട്ട് ഫോട്ടോഷൂട്ട് വളരെപ്പെട്ടന്നു തന്നെ വൈറലായി
  • കഴിഞ്ഞ ദിവസം മിഷേൽ ഒബാമ ഈ ചിത്രങ്ങൾ പങ്കുവച്ചു
cute-toddlers-dress-like-barack-michelle-obama-inauguration-day
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മുൻ പ്രസിഡന്റ് ബരാക് ഒബാമയും പ്രഥമ വനിത മിഷേൽ ഒബാമയുമായി ഒരുങ്ങി താരങ്ങളായിരിക്കുകയാണ് രണ്ട് കുരുന്നുകൾ. സൗത്ത് കരോലിനയിലെ ഫ്ലോറൻസിൽ നിന്നുള്ള റൈലി മാഡിസൺ ഹാംപ്ടണും അവളുടെ സുഹൃത്ത് സെയ്ഡൻ ലോവും ആണ്  കുട്ടി ഒബാമയും കുട്ടി മിഷേലുമായി ഒരുങ്ങി കയ്യടി നേടിയിരിക്കുന്നത്. ജനുവരി 20 ന് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ വേളയിൽ  ബരാക് ഒബാമയും മിഷേലും ധരിച്ച വേഷമാണ് ഈ കുരുന്നുകൾ അനുകരിച്ചത്. ഇരുവരുടേയും ക്യൂട്ട് ഫോട്ടോഷൂട്ട് വളരെപ്പെട്ടന്നു തന്നെ വൈറലായി.

കഴിഞ്ഞ ദിവസം മിഷേൽ ഒബാമ തന്റെ സോഷ്യൽമീഡിയ പേജുകളിൽ കുട്ടികളെ അഭിനന്ദിച്ചു കൊണ്ട് ഈ ചിത്രങ്ങൾ പങ്കുവച്ചു. 

അതോടെ കുട്ടിത്താരങ്ങളെ ലോകമറിഞ്ഞു. ലൈക്കുകളും കമന്റുകളുംകൊണ്ടു നിറയുകയാണ് മിഷേലിന്റെ പോസ്റ്റിനു താഴെ. ജനുവരിയിൽ ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങ് കണ്ട റൈലിയുടെ മുത്തശ്ശി ഷീലയ്ക്കാണ് ഇത്തരമൊരു ആശയം തോന്നിയത്. പിന്നെ ഓൺലൈൻ ഷോപ്പിങ് വഴി ഇരുവർക്കുമുള്ള വസ്ത്രങ്ങളും മറ്റും സംഘടിപ്പിച്ചു.

മിഷേലിന്റേതു പോലെയുള്ള  ചുവപ്പ് കലർന്ന പിങ്ക് കോട്ടും ബെൽറ്റും പാന്റുമണിഞ്ഞ് റൈലിയും സെയ്ഡൻ ഡാപ്പർ ബ്ലൂ കോട്ടിട്ട് ബറാക് ഒബാമയുമായി.

നാലുവയസ്സുകാരായ ഈ കുരുന്നുകൾ ഈ ഒരൊറ്റ ഫോട്ടോഷൂട്ടുകൊണ്ട് ലോകശ്രദ്ധ നേടി.  ഒബാമയുടേയും മിഷേലിന്റേയും പ്രാധാന്യത്തെ കുറിച്ചൊന്നും ഇരുവർക്കും വലിയ ധാരണയൊന്നുമില്ലെങ്കിലും അവരെ തകർപ്പനായാണ് ഇവർ അനുകരിച്ചത്.

English Summary : Cute toddlers dress up like Barack and Michelle Obam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA