കസവ് സാരി ചുറ്റി, പൊട്ടുകുത്തി ആരാധനക്കുട്ടി; ഇത് കുട്ടി ഗീതു തന്നെയെന്ന് ആരാധകർ

HIGHLIGHTS
  • ചിത്രത്തിന് 'മിനി മീ' എന്ന അടികുറിപ്പുമുണ്ട്
  • ഇത് കുട്ടി ഗീതു തന്നെയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്
geethu-mohandas-post-daughter-aaradhana-s-new-photos
ചിത്രത്തിന് കടപ്പാട് ; ഇന്‍സ്റ്റഗ്രാം
SHARE

മകൾ ആരാധനയുടെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. കസവ് സാരി ചുറ്റി വട്ടപ്പൊട്ടൊക്കെ വച്ച് സുന്ദരിക്കുട്ടിയായി ഒരുങ്ങിയെത്തിയ ആരാധനയുടെ ഈ ചിത്രങ്ങൾക്ക്  ‘മിനി മീ’ എന്ന അടികുറിപ്പുമുണ്ട്.  ഇൻസ്റ്റഗ്രാമിലാണ് ഗീതു ആരാധനയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്മയുടേയതു പോലെ  വലിയ വിടർന്ന കണ്ണുകളുമായി നിൽക്കുന്ന ആരാധനയെ കണ്ടിട്ട് ഇത് കുട്ടി ഗീതു തന്നെയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ആ മനോഹരമായ വലിയ കണ്ണുകൾക്കും നിറയെ ആരാധകരാണ്. സാരിയും വലിയ പൊട്ടും തൊട്ടിരിക്കുന്ന ആരാധനയെ കണ്ടാൽ ഗീതു മോഹൻദാസിനെ പോലെ തന്നെയുണ്ടെന്നാണ് ആരാധകർ പറയുന്നത്

കുഞ്ചാക്കോ ബോബൻ, പൂർണിമ ഇന്ദ്രജിത്ത്, രമേഷ് പിഷാരടി, ഷഹബാസ് അമൻ, രഞ്ജിനി ജോസ്, ജോത്സ്ന, രാധിക, വിമലാ രാമൻ, ശ്രിന്ദ തുടങ്ങി സിനിമാ രംഗത്തു നിന്നുള്ള നിരവധിപ്പേരാണ് ലൈക്കുകളും  കമന്റുമായെത്തിയത്

ബാലതാരമയെത്തി  നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു പക്ഷേ വളരെ അപൂർവമായേ മകൾ ആരാധനയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഗീതുവിന്റെ കൊച്ചുപതിപ്പായ ആരാധനയ്ക്ക്  നിറയെ ആരാധകരുമാണ്. ഗീതു മോഹൻദാസും രാജീവ് രവി ദമ്പതികളുടെ ഏകമകളാണ് ആരാധന

English Summary : Geethu Mohandas post daughter Aaradhana's new photographs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA