ADVERTISEMENT

രസകരവും കുട്ടിത്തം നിറഞ്ഞതുമായ സംസാരം എന്നാൽ പങ്കുവെയ്ക്കുന്ന കാര്യങ്ങളോ അല്പം ഗൗരവതരവും. സിവ സിങ് ധോണി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. വിളവെടുത്ത പച്ചക്കറികളും ഇലക്കറികളും പരിചയപ്പെടുത്തുകയാണ് മഹേന്ദ്ര സിങ് ധോണിയുടെ മകൾ. കൂട നിറഞ്ഞിരിക്കുന്ന പച്ചക്കറികളുടെ  പേരുകളും അതിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടതു ഏതെന്നും സിവ പറയുന്നുണ്ട്. ഇതെല്ലാം കഴിക്കുന്നത് ആരോഗ്യത്തിനു ഏറെ ഉത്തമമാണെന്നും കൊച്ചുമിടുക്കി പറഞ്ഞു വെയ്ക്കുന്നു. 

പച്ചക്കറികൾ കഴിക്കാൻ മടിയുള്ളവരാണ് ഭൂരിപക്ഷം കുട്ടികളും. പല പച്ചക്കറികളുടെയും പേരുകൾ പോലും പലർക്കും അപരിചിതമായിരിക്കും. അവിടെയാണ് സിവയുടെ ഈ വിഡിയോ പ്രസക്തമാകുന്നത്. തനിക്കു മുമ്പിലിരിക്കുന്ന പച്ചക്കറികൾ മാർക്കറ്റിൽ നിന്നും വാങ്ങിയതല്ലെന്നും എല്ലാം തന്നെയും തങ്ങളുടെ കൃഷിയിടത്തിൽ നിന്നും ലഭിച്ചതാണെന്നും  ഇവയെല്ലാം താൻ കഴിക്കുമെന്നും സിവ പറയുന്നു. ലെറ്റ്യൂസും മല്ലിയിലയും ഉൾപ്പെടെയുള്ള ഇലക്കറികളും ക്യാരറ്റും മുള്ളങ്കിയും  ഉൾപ്പെടെയുള്ള പച്ചക്കറികളും സിവയ്ക്കു മുമ്പിലിരിക്കുന്ന കൂടയിലുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു വിശ്രമജീവിതം നയിക്കുകയാണ് ഇന്ത്യയുടെ പ്രിയപ്പെട്ട കാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളിലുമാണ് ധോണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറെ ആനന്ദം സമ്മാനിക്കുന്ന പുതിയ മേഖലയുടെ ചിത്രങ്ങൾ ധോണി ഇടയ്ക്കിടെ തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

 English Summary : Ziva Singh Dhoni homegrown veggietables-viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com