ഒൻപതാം മാസത്തിൽ ആദ്യ ഫോട്ടോഷൂട്ട് ; താരമായി കുട്ടി മോ‍ഡൽ

HIGHLIGHTS
  • ഫോൺ കയ്യിൽ കിട്ടിയാൽ സെൽഫി എടുക്കാനായി ഫോൺ നീട്ടി പിടിക്കും
  • ഒൻപതാം മാസത്തിലാണ് ആദ്യത്തെ ഫോട്ടോഷൂട്ട് നടത്തുന്നത്
SHARE

മോഡലിങ് എന്നു പറയാനേ കുഞ്ഞു സെറയ്ക്കു ബുദ്ധിമുട്ടുള്ളൂ; മോഡൽ ആകാൻ ഈ രണ്ടു വയസ്സുകാരിക്കു യാതൊരു ബുദ്ധിമുട്ടുമില്ല. അച്ഛൻ സനീഷിന്റെ കൈപിടിച്ച് സെറ്റിലോ ഫോട്ടോഷൂട്ടിനോ സെറ എത്തുന്നതു മുതൽ ക്യാമറ ആക്​ഷൻ മോഡിലാണ്. കാരണം, അത്രയധികം കുഞ്ഞുഭാവങ്ങളാണ് ആ മുഖത്തു വിടരുക. സാധാരണ കുഞ്ഞുങ്ങളുടെ ഫോട്ടോ ഷൂട്ട് സമയമെത്ര എടുത്താലും കഴിയില്ലെങ്കിൽ സെറയുടെ കാര്യം വ്യത്യസ്തമാണ്. അവൾക്ക് അധികം സമയമൊന്നും വേണ്ട; എങ്ങനെ നിൽക്കണമെന്നു പറഞ്ഞു കൊടുത്താൽ മതി, കുഞ്ഞു സെറ തയാർ. 

two-year-old-little-model-sera
സെറ

മാമോദീസയ്ക്ക് ഫോട്ടോ എടുക്കാനായി ക്യാമറ അടുത്തേക്കു വന്നതും സെറ ചിരിച്ചു തുടങ്ങി. അന്നതു വീട്ടുകാർ അത്ര കാര്യമാക്കിയില്ല. ‘പിന്നീട് ഫോൺ കാണുമ്പോഴും മറ്റും അവൾ ക്യാമറയ്ക്ക് പോസ് ചെയ്യും. ഫോൺ കയ്യിൽ കിട്ടിയാൽ സെൽഫി എടുക്കാനായി ഫോൺ നീട്ടി പിടിക്കും. അതൊക്കെ കണ്ടപ്പോഴാണു ചെറിയ തരത്തിൽ ഫോട്ടോ ഷൂട്ട് നടത്താമെന്നു കരുതിയത്. ഒമർ ലുലുവിന്റെ അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്ന ലിജീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ രാജീവ് പെരുമ്പാവൂർ, ബിഗ് സ്ക്രീൻ ഫിലിം പ്രൊഡക്‌ഷൻ കമ്പനി ഉടമ ആൽവിൻ എന്നിവർ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു.’– സനീഷ് പറഞ്ഞു.

ഒൻപതാം മാസത്തിലാണ് ആദ്യത്തെ ഫോട്ടോഷൂട്ട് നടത്തുന്നത്. ആ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായി. അതിനു ശേഷമാണ് ഓൺലൈൻ പേജുകൾക്കു വേണ്ടിയും മാഗസിനുകൾക്കു വേണ്ടിയും പ്രൊഡക്‌ഷൻ കമ്പനികൾക്കു വേണ്ടിയും ചിത്രങ്ങൾ എടുത്തു തുടങ്ങിയത്. ആ ചിത്രങ്ങളും വൈറലായതോടെ തിരുവനന്തപുരത്തെ കസവ് മാൾ, ഹെർബൽ വില്ലേജ് തുടങ്ങിയ പരസ്യങ്ങളിലേക്കും ഹ്രസ്വചിത്രങ്ങളിലേക്കും സെറയ്ക്ക് അവസരം ലഭിച്ചു. 

two-year-old-little-model-sera1

‘അവസരങ്ങൾ ഇപ്പോൾ ഒരുപാടു വരുന്നുണ്ട്. അവൾക്കു ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഇതു മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം.’– സനീഷ് പറഞ്ഞു. മാള പാറോക്കിൽ സനീഷിന്റെയും സിജിയുടെയും മകളാണ് സെറ. സനീഷ് ദുബായിൽ എയർപോർട്ട് ക്വാളിറ്റി വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. സിജി അവിടെ നഴ്സാണ്.

English Summary : Two year old little model Sera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA