രണ്ടുവയസുകാരന്റെ ‘വണ്ടിപ്രാന്തിൽ’ കാർ കേക്കൊരുക്കി ഒരു ജൻമദിനാഘോഷം

HIGHLIGHTS
  • താക്കോൽ രൂപത്തിലൊരു കേക്കാണ് ആദ്യം ആലോചിച്ചത്
  • കേക്കു നിർമാണം കോവിഡ് കാല വരുമാനമാക്കി മാറ്റിയ വീട്ടമ്മ ബിജിയാണ് ഡിസൈനർ
special-birthday-cake-for-two-year-old
SHARE

വാഹനങ്ങളോടുള്ള ചെറിയ ആൺകുട്ടികളുടെ അമിത താൽപര്യം സാധാരണമാണ്. അതേ താൽപര്യം മാതാപിതാക്കൾക്കും കൂടി ആയാലോ? അങ്ങനെ വന്നപ്പോഴാണ് കുന്നംകുളം സ്വദേശി ലിജൊ ജോസ് ചീരൻ മകൻ ഗ്രിഗെസിന്റെ ബർത്ത്ഡേ കേക്ക് ഒരു വാഹന സ്പെഷലാക്കാൻ തീരുമാനിച്ചത്. നിർദേശം വച്ചതാകട്ടെ ‘വണ്ടിപ്രാന്തന്റെ’ അമ്മ ഡോ. സൂസൻ. ഏതു നേരത്തും കീ, കീ എന്നു പറഞ്ഞ് അപ്പന്റെ താക്കോൽ സ്വന്തമാക്കുന്ന മകന് താക്കോൽ രൂപത്തിലൊരു കേക്കാണ് ആദ്യം ആലോചിച്ചത്. കാഴ്ചയ്ക്ക് അതു മതിയാവില്ലെന്നു തോന്നിയതുകൊണ്ട് ഒരു ടയറാക്കാം ഡിസൈനെന്ന തീരുമാനത്തിലെത്തി. പണിയും എളുപ്പമാകുമെന്നു കരുതി. ഒപ്പം ഹോണ്ട സിവിക്കിന്റെ ഒരു ഡൈകാസ്റ്റ് മെറ്റൽ കാറും, താക്കോലും വയസ് എഴുതിയ കൊടിയും കൂടി ടയർ കേക്കിനു മുകളിൽ വച്ചതോടെ ഗ്രിഗെസ് ഹാപ്പി.

വീട്ടിലെ കേക്കു നിർമാണം കോവിഡ് കാല വരുമാനമാക്കി മാറ്റിയ വീട്ടമ്മ ബിജി ഷെഫിയാണ് ഡിസൈനർ. കുന്നംകുളം ഓസം ബെയ്ക്ക്സ് ഉടമ അമ്മായിയമ്മയെ മനസിൽ ധ്യാനിച്ചുകൊണ്ട് ടയർ കേക്ക് ദൗത്യം ഏറ്റെടുക്കുകയായിരുന്നു അവർ. ഭർത്താവിന്റെ അമ്മയാണ് കേക്ക് നിർമാണത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചതും. കൂടെ മക്കളുടെയും  ഭർത്താവിന്റെയും  പിന്തുണയുംകൂടെ ആയപ്പോൾ ആദ്യം വീട്ടിൽ കേക്ക് നിർമ്മിച്ച് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നൽകി. എല്ലാവർരും ഇഷ്ടപെട്ടെന്നു പറഞ്ഞപ്പോൾ ഹോംമേയെഡ് കേക്ക് വാണിജ്യ അടിസ്ഥാനത്തിൽ വിൽക്കാൻ തീരുമാനിച്ചു. ആവശ്യക്കാരുടെ താൽപര്യം അനുസരിച്ച് ചെയ്തു കൊടുക്കേണ്ടി വരും എന്നതാണ് വെല്ലുവിളി.. പിന്നീടാണ് ലൈസൻസ് എടുത്ത് വിൽപന ആരംഭിച്ചത്. 

special-birthday-cake-for-two-year-old

കസ്റ്റമൈസ്ഡ് കേക്കു വേണം എന്നു പറഞ്ഞ് ആദ്യം ലിജൊ എത്തിയപ്പോൾ വല്ല ബാർബി കേക്കുമാണെന്നാണ് പ്രതീക്ഷിച്ചത്. ഉണ്ടാക്കേണ്ട കേക്കിന്റെ ഡിസൈൻ പ്രിന്റു ചെയ്ത് ലിജൊ തന്നപ്പോൾ ശരിക്കും ‘കിളി പോയി’ എന്ന് ബിജി. ആ വിവരം ലിജോയെ അറിയിച്ചപ്പോൾ അപ്രതീക്ഷതമായ മറുപടി, ‘ആ കേക്ക് വേറെ എവിടെയും കൊടുത്ത് ചെയ്യ്ക്കുന്നില്ല അതിനു എന്ത് പോരായ്മ വന്നാലും ഞങ്ങൾ സന്തോഷപൂർവം സ്വീകരിച്ചോളാം, ചേച്ചി കേക്കുണ്ടാക്കിത്തന്നേ പറ്റൂ’ എന്ന്. ഇതോടെ വെല്ലുവിളി ഏറ്റെടുത്ത് കേക്ക് നിർമ്മാണവുമായി മുന്നോട്ടു പോകുകയായിരുന്നത്രെ. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ട് ആവശ്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ബിജി പറയുന്നു. 

കാറിനോടും താക്കോലുകളോടുമുള്ള ഗ്രിഗസിന്റെ അമിത താൽപര്യം കാരണം വീട്ടിൽ വരുന്നവർക്ക് താക്കോൽ ഒളിപ്പിച്ചു വയ്ക്കേണ്ട അവസ്ഥയാണ്. എവിടേലും പോകാൻ ഇറങ്ങുമ്പോൾ മകന്റെ കയ്യിൽ നിന്ന് താക്കോൽ സ്വന്തമാക്കുക വെല്ലുവിളി ആയതോടെ കുറച്ചു മാസങ്ങൾ മുമ്പ് അതേ ഡിസൈനിൽ കമ്പനിയിൽ ആവശ്യപ്പെട്ട് ഡമ്മി താക്കോൽ വാങ്ങി നൽകിയരുന്നു. 

English Summary : Special birthday cake for two year old

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA