വെക്കേഷന് എവിടെ പോകണമെന്ന് ചോദ്യം: ആലിയുടെ ഉത്തരം കേട്ട് അത്ഭുതപ്പെട്ട് പൃഥ്വിരാജും സുപ്രിയയും

HIGHLIGHTS
  • മകൾ തങ്ങളെ ഞെട്ടിച്ച കഥ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ
  • സിറിയയിൽ പോകണമെന്ന ആഗ്രഹമാണ് ആലി പങ്കുവെച്ചത്
supriya-menon-post-bed-time-story-book-of-alankritha
ചിത്രത്തിന് കടപ്പാട് ഇൻസ്റ്റഗ്രാം
SHARE

ചലച്ചിത്രതാരം പൃഥ്വിരാജിനെ പോലെതന്നെ സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയും മകൾ ആലി എന്ന അലംകൃതയും. ഇപ്പോഴിതാ ആലിയുമൊത്ത് ഒരു ട്രിപ്പ് പോകാൻ പദ്ധതിയിട്ടപ്പോൾ  മകൾ തങ്ങളെ ഞെട്ടിച്ച കഥ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. യാത്ര എവിടേക്ക് വേണമെന്ന ചോദ്യത്തിന് ആലി നൽകിയ മറുപടിയാണ് ഇരുവരെയും അത്ഭുതപ്പെടുത്തിയത്. സിറിയയിൽ പോകണമെന്ന ആഗ്രഹമാണ് ആലി പങ്കുവെച്ചത്.

വെറുതെയങ്ങ് ഒരു ആഗ്രഹം പറഞ്ഞതല്ല ആലി. അതിന് കൃത്യമായ കാരണവുമുണ്ട്.  'ഗുഡ്നൈറ്റ് സ്റ്റോറീസ് ഫോർ റിബൽ ഗേൾസ് ' എന്ന പുസ്തകത്തിലൂടെ  സിറിയൻ അഭയാർത്ഥിയും ഒളിമ്പിക്സ് നീന്തൽ താരവുമായ യുസ്ര മർദീനിയെ കുറിച്ച് വായിച്ചറിഞ്ഞതോടെയാണ്  സിറിയ കാണണമെന്ന് ആലിക്ക് മോഹമുദിച്ചത്.

യുസ്ര മർദീനിയുടെ ജന്മനാടാണ് സിറിയ എന്ന് പറഞ്ഞപ്പോൾ അത് ആരാണെന്ന് പോലും തങ്ങൾക്ക് ഒരു പിടിയും കിട്ടിയില്ല എന്ന് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയ്ക്കും യുസ്രയെ അറിയില്ലെന്ന് മനസ്സിലായതോടെ ആലി അവരെ പറ്റി വിശദമായി വിവരിച്ചു കൊടുക്കുകയും ചെയ്തു.

മകളുടെ  സംസാരം കേട്ട അമ്പരപ്പിൽ നിന്നും ഇതുവരെ തങ്ങൾ മോചിതരായിട്ടില്ല എന്നും സുപ്രിയ കുറിക്കുന്നു. ആറുവയസ്സുകാരായ കുട്ടികൾക്കുപോലും ഇന്ന് എന്തൊക്കെ അറിയാം  എന്ന അത്ഭുതവും സുപ്രിയ പങ്കുവെയ്ക്കുന്നുണ്ട്. ആലിയുടെ വായനാശീലത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രതികരണങ്ങളുമായി  ആരാധകരും രംഗത്തെത്തി. ആലിയുടെ പ്രിയപ്പെട്ട പുസ്തകം വാങ്ങി വായിക്കണം എന്ന ആഗ്രഹം പങ്കുവയ്ക്കുന്നവരും ഏറെയാണ്.

English Summary : Supriya Menon post bed time story book of Alankritha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA