തന്റെ പുതിയ മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തി ശ്വേത; കുട്ടിത്താരം സൂപ്പറെന്ന് ആരാധകർ

HIGHLIGHTS
  • സുന്ദരിയായി ഒരുങ്ങിയിരിക്കുന്ന തന്റെ ചിത്രമാണ് ആദ്യം ഗായിക പങ്കുവച്ചത്
  • ഒരുക്കിയയാൾ ആരാണെന്നറിയാൻ അവസാന ചിത്രം നോക്കാനാണ് ശ്വേത ആവശ്യപ്പെട്ടത്
singer-shweta-mohan-post-new-photo-with-daughter-sreshta
SHARE

പാട്ടുകാരി ശ്വേത തന്റെ പുതിയ മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ പേജിലൂടെ.  വാലന്‍റൈൻസ് ഡേ കവർസോംഗിനായി ശ്വേതയെ സുന്ദരിയായി ഒരുങ്ങിയിരിക്കുന്ന തന്റെ ചിത്രമാണ് ആദ്യം ഗായിക പങ്കുവച്ചത്. ഒരുക്കിയയാൾ ആരാണെന്നറിയാൻ അവസാന ചിത്രം നോക്കാനാണ് ശ്വേത ആവശ്യപ്പെട്ടത്.. അത് മറ്റാരുമല്ലായിരുന്നു, ശ്വേതയുടെ മകൾ ശ്രേഷ്ഠയാണ് അമ്മയുടെ ആ പുത്തൻ മേക്കപ്പ് ആർട്ടിസ്റ്റ്. കുട്ടിത്താരത്തിന്റെ സൂപ്പർ മേക്കപ്പിന് നിരവധിപ്പേരാണ് അഭിന്ദനങ്ങളുമായെത്തിയത്. മകളുടെ മേയ്ക്കപ്പിൽ ശ്വേത അതിമനോഹരിയായിട്ടുണ്ടെന്നും ശ്രേഷ്ഠക്കുട്ടി സൂപ്പർ ആണെന്നുമൊക്കയാണ് കമന്റുകൾ.

പാട്ടുകാരികളായ സുജാതയേയും മകൾ ശ്വേതയേയും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആ ഇഷ്ടം ശ്വേതയുടെ കുഞ്ഞാവ ശ്രേഷ്ഠ കൂടി പങ്കിട്ടെടുക്കുകയാണ്. മകളുമൊത്തുള്ള കുസൃതികളും വിശേഷങ്ങളുമൊക്കെ ശ്വേത സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുന്ന ശ്രേഷ്ഠയുടെ വിഡിയോകളും ചിത്രങ്ങളും ആരാധകരുടെ ഇഷ്ടം വാരിക്കൂട്ടുകയാണ്.

2017 ഡിസംബർ ഒന്നിനാണ് ശ്രേഷ്ഠ ജനിച്ചത്. ആൺകുട്ടി ആയിരിക്കും എന്നായിരുന്നു ഇവർ കരുതിയത്. ഓർത്തുവച്ചതെല്ലാം ആൺകുട്ടികളുടെ പേരും. മകൾ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിന്നില്ല. ശ്വേത തന്നെ പേരിട്ടു, ശ്രേഷ്ഠ എന്ന്. ശ്വേത പെട്ടെന്നോർത്തെടുത്ത പേരാണ് ശ്രേഷ്ഠ. മകളുടെ ജനനം തന്നെ ആകെ മാറ്റിമറിച്ചുവെന്നും, ഗർഭകാലത്തിലെ ഓരോ ഘട്ടവും താൻ നന്നായി ആസ്വദിച്ചതായും ശ്വേത പറഞ്ഞിരുന്നു.  

ശ്രേഷ്ഠ അവളുടെ അമ്മൂമ്മയുടെ പെറ്റാണെന്നും തങ്ങൾ‌ കുഞ്ഞാവയ്ക്ക് എപ്പോഴും പാട്ടുകൾ പാടികൊടുക്കാറുണ്ടെന്നും ശ്വേത പറയുന്നു. കാത്തിരുന്നു കാണാം ശ്രേഷ്ഠ അമ്മൂമ്മയേയും അമ്മയേയുംകാള്‍ വലിയ പാട്ടുകാരിയാകുമോയെന്ന്.

English Summary : Singer Swetha Mohan post new photo with daughter Sreshta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA