ADVERTISEMENT

പിച്ചവച്ചു നടക്കുന്ന  പ്രായത്തിൽത്തന്നെ തകർപ്പൻ പാചക വിഡിയോകളുമായെത്തി സോഷ്യൽമീഡിയയിൽ താരമായതാണ് കോബേ എന്ന കുഞ്ഞാവ. ഇപ്പോഴിതാ വാലന്റൈസ് ഡെ സ്പെഷൽ വിഭവങ്ങളൊരുക്കുന്നതിന്റെ  തിരക്കിലാണ് കുഞ്ഞു ഷെഫ്. അമ്മയ്ക്കിഷ്ടപ്പെട്ട കുക്കീസ് ആണ് കോബേ ആദ്യം ഉണ്ടാക്കുന്നത്. വെള്ളയും റോസും ചുവപ്പും ചോക്ലേറ്റ്സ് കൊണ്ടാണ് കുട്ടിത്താരത്തിന്റെ പുത്തൻ കുക്കീസിന്റെ നിർമാണം. കുക്കീസ് ഉണ്ടാക്കാനുള്ള ജോലികളെല്ലാം തനിയെ ചെയ്യുന്ന കുഞ്ഞു കോബേ മുട്ട പൊട്ടിക്കാനും മാവ് ബീറ്റ് ചെയ്യാനു മമ്മയു‍ടെ സഹായം തേടുന്നതും കേൾക്കാം. ഇപ്പോൾ കുഞ്ഞു കുഞ്ഞു വർത്തമാനങ്ങളൊക്കെ പറയാനും കുട്ടി ഷെഫ് പഠിച്ചു. 

പാചകത്തിനിടെ ചോക്ലേറ്റും ചീസും മാവുമൊക്കെ അല്പം അകത്താക്കും കക്ഷി. ചോക്ലേറ്റിൽ മുക്കിയ സ്ട്രോബറിയാണ് വാലന്റൈന്സ് സ്പെഷലായി കുഞ്ഞു കോബെ പിന്നാടൊരുക്കിയത്. ബേക്ക് ചെയ്യുന്നതിന് മുന്നേതന്നെ കൊതിയടക്കാനാകാതെ സ്ട്രോബറി കക്ഷി അകത്താക്കുന്നുമുണ്ട്.  'സ്ട്രോബെബീസ്'  എന്ന് കൊ‍ഞ്ചലോടെ കോബെ പറയുന്നത് കേൾക്കാൻ തന്നെ നല്ല ശേലാണ്.   ഈ കുഞ്ഞുപ്രായത്തിൽ കോബെയുടെ പാചകത്തോടുള്ള ഇഷ്ടംകണ്ട് സോഷ്യൽലോകം അന്തംവിടുകയാണ്. കാരണം ഓരോ കുഞ്ഞുകാര്യവും വളരെ ആസ്വദിച്ച് ഇഷ്ട്ടത്തോടെയാണവൻ ചെയ്യുന്നത്. 

തന്റെ രണ്ടാം പിറന്നാളിന് സ്പെഷൽ വിഭവങ്ങളുമായി ഈ കുട്ടിഷെഫ് എത്തിയിരുന്നു. ഈ കരുന്നിന്റെ പാചക വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കഴിഞ്ഞാലുടൻ തന്നെ വൈറലാകും. ഒരു വയസാകും മുൻപേ പാചകം തുടങ്ങിയതാണ് ഒരു കുട്ടി ഷെഫ്. 2.4 ദശലക്ഷം ഫോളോവേഴ്സാണ് ഈ രണ്ട്  വയസ്സുകാരന് ഇന്‍സ്റ്റഗ്രാമിലുള്ളത്.

‘കോബേ ഈറ്റ്‌സ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ കുട്ടിക്കുറുമ്പൻ ഷെഫിന്റെ വിഡിയോകൾ പുറത്തുവരുന്നത്. അമ്മയ്ക്കൊപ്പം തകർപ്പൻ പാചകപരീക്ഷണങ്ങൾ നടത്തുകയാണ് കുഞ്ഞാവ.  ആദ്യമൊക്ക അമ്മയുടെ കൈയിലിരുന്നുകൊണ്ടായിരുന്നു കുഞ്ഞാവയുടെ പാചകം. ഉണ്ടാക്കുന്ന ഈ വിഭവങ്ങളൊക്കെ രുചിനോക്കാൻ പോലും പ്രായമാകാത്ത ഈ കുഞ്ഞു ഷെഫിന് നിരവധി ആരാധകരുമുണ്ട്.

English Summary : Lttle chef Kobe valentine's day special cooking viral videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com