ADVERTISEMENT

ഇസക്കുട്ടനും മുയൽക്കുട്ടന്മാരുമൊത്തുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് കുഞ്ചാക്കോ ബോബൻ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. മുയലുകളെ കളിപ്പിക്കുന്ന ഇസയാണ് ചിത്രത്തിലുള്ളത്. ‘ഒരിടത്തൊരു മുയൽമാൻ’ എന്ന തകർപ്പൻ അടിക്കുറിപ്പാണ്  മകന്റെ ചിത്രത്തിന്ചാക്കോച്ചൻ കൊടുത്തിരിക്കുന്നത്. ഇസഹാക്ക് എന്ന ഇസയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കും താല്പര്യമാണ്.  അതുകൊണ്ടുതന്നെ ഈ മനോഹര ചിത്രത്തിന് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായെത്തിയത്.

രസകരമായ നിരവധി കമന്റുകളുമുണ്ട്. 'ഒരിടത്തൊരു മുയൽമാൻ' എന്ന  എന്ന ക്യാപ്ഷൻ കണ്ട് പുതിയ സിനിമയുടെ പേരാണോയെന്ന ചോദ്യവുമായി ചിലരെത്തി. ക്യാപ്ഷന് പിഷാരടിയുടെ ട്യൂഷന് പോകുന്നുണ്ടോയെന്നും  പിഷാരടിയാണോ ക്യാപ്ഷനിട്ടതെന്നും പിഷാരടിയുടെ ബാധ കൂടിയോയെന്നുമൊക്ക കമന്റുകളുണ്ട്. 

ഈ കൊറോണക്കാലത്ത് ഇസക്കുട്ടനുമൊത്ത് കൂടുതൽ സമയം പങ്കിടാനായതിന്റെ സന്തോഷം ചാക്കോച്ചന്റെ പല സോഷ്യൽമീഡിയ പോസ്റ്റുകളിലും കാണാം. മകനുമൊത്ത് അവധിയാഘോഷിക്കുന്ന നിരവധി ചിത്രങ്ങളും ചാക്കോച്ചൻ പങ്കുവച്ചിരുന്നു. മുൻപ്  ഇസക്കുട്ടൻ മണ്ണിൽ കളിക്കുന്ന ഫോട്ടോകളും മണ്ണുപുരണ്ട ഒരു കുഞ്ഞിക്കാലിന്റെ ചിത്രവും വിഡിയോയുമൊക്കെ താരം പങ്കുവച്ചിരുന്നു. മണ്ണിനെ അറിഞ്ഞ് ഉയരത്തിൽ എത്താനുള്ള ആശംസയ്‌ക്കൊപ്പമാണ്  മകൻ ഇസഹാക്കിന്റെ കുഞ്ഞിക്കാലിന്റെ ക്യൂട്ട് ചിത്രം ചാക്കോച്ചൻ പങ്കുവച്ചത്. 

English Summary : Kunchakko Boban post cute photograph of son Isahak Boban Kunchacko

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com