തങ്കക്കൊലുസിന്റെ കാതുകുത്തു കല്യാണം; അയ്യോ.. ഞങ്ങളെയും കരയിപ്പിച്ചല്ലോ എന്ന് ആരാധകർ

HIGHLIGHTS
  • നക്ഷത്ര കമ്മലുകൾ രണ്ടാളും ചേർന്നു സെലക്ട് ചെയ്തു
  • തങ്കക്കൊലുസിന്റെ കാതുകുത്തു കല്യാണം യു ട്യൂബിൽ ട്രെന്ഡിങ്ങ് ആയിമാറി
sandra-thomas-post-video-of-thankakolusu-kathukuthu-kalyanam
SHARE

സാന്ദ്രതോമസിന്റെ തങ്കക്കൊലുസുകളുടെ കാതുകുത്തു കല്യാണത്തിന്റെ വിഡിയോ സോഷ്യൽ ലോകത്ത് ശ്രദ്ധേയമാകുകയാണ്.  കാത് കുത്താൻ വളരെ സന്തോഷത്തോടെ ജുവലറിയിലെത്തിയ തങ്കവും കുൽസുവും 'നാൻ വളയെടുക്കട്ടെ’ എന്നു പറഞ്ഞു ആദ്യം കുറുമ്പത്തികളായി. പിന്നെ തങ്ങൾക്കു വേണ്ട നക്ഷത്ര കമ്മലുകൾ രണ്ടാളും ചേർന്നു സിലക്റ്റ് ചെയ്തു. കാത് കുത്താൽ റെഡിയായപ്പോഴാണ് ദേ താഴെ ഒരു തൊട്ടിൽ.. പിന്നെ ഒട്ടും മടിച്ചില്ല അതിനകത്തു കയറി കിടപ്പായി രണ്ടാളും. അങ്ങനെ കളിചിരിയുമായി നിന്ന കുറുമ്പികൾ കാതുകുത്താൻ ആളെത്തിയതും മട്ടുമാറി.  

അമ്മയുടെ മടിയിലിരുന്ന കാതു കുത്താൻ തങ്കം ആദ്യം റെഡിയായെങ്കിലും കാതുകുത്തുന്ന ചേട്ടൻ കാതില്‍ തൊട്ടപ്പഴേ അപകടം മണത്ത തങ്കം കരച്ചിലും തുടങ്ങി. അതു കണ്ട കുൽസുവാകട്ടെ അതിനേക്കാൾ ഉച്ചത്തിലാക്കി കരച്ചിൽ. പിന്നെ അപ്പയുടെ മടിയിലിരുന്ന് വൻ കരച്ചിലുമായി കുൽസുമ്പിയുടെ കാതുകളും കുത്തി. അങ്ങനെ കാതുകുത്തി സുന്ദരിക്കുട്ടികളായങ്കിലും കാതു കുത്തിയ ചേട്ടനോട് അല്പം പിണക്കത്തിലായിരുന്നു രണ്ടാളും. പിന്നെ കാതുകുത്തി വേദനിപ്പിച്ച പിണക്കം മാറ്റാൻ ഐസ്ക്രീമൊക്കെ വേണ്ടി വന്നും തങ്കത്തിനും കുസൽസുവിനും.  

കാതുകുത്തുമ്പോഴുള്ള ഈ പൊന്നോമനകളുടെ കരച്ചിൽ സഹിക്കാനാകുന്നില്ലെന്നാണ് വിഡിയോയ്ക്ക് പല ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. ‘പിള്ളേരുടെ കരച്ചില് കണ്ടിട്ട്  കരഞ്ഞുപോയി, മക്കള് കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു. അയ്യോ.. ഞങ്ങളെയും  കരയിപ്പിച്ചല്ലോ സാന്ദ്രാ.. കാണാൻ വയ്യ"  എന്നൊക്കയാണ് തങ്കക്കൊലുസിന്റെ ആരാധകരുടെ കമന്റുകൾ. ഏതായാവും തങ്കക്കൊലുസിന്റെ കാതുകുത്തു കല്യാണം യു ട്യൂബിൽ ട്രെന്ഡിങ്ങ് ആയിമാറി. 

നടിയും നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി തങ്കക്കൊലുസു എന്ന യുട്യൂബ് ചാനൽതന്നെയുണ്ട്. ഇക്കാലത്ത് മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.  തങ്കക്കൊലുസുകളുടെ ഒരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും. തങ്കക്കൊലുസുകൾ എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.  

English summary : Sandra Thomas post video of Thankakolusu kathukuthu kalyanam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA