‘ടൊവീനോ ഏട്ടാ ജതിൻ രാമദാസിന്റെ ഈ വിഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ’ : പുത്തൻ വിഡിയോയുമായി ആവർത്തന

HIGHLIGHTS
  • ഷൈലജ ടീച്ചറിനെ അനുകരിച്ചാണ് ആവർത്തന സോഷ്യൽമീഡിയയിൽ താരമായത്
  • ടൊവീനൊയുെട തകർപ്പർ പ്രസംഗമാണ് ഈ കൊച്ചുമിടുക്കി അനുകരിച്ചിരിക്കുന്നത്
avarthana-imitate-tovino-thomas-s-jathin-ramadas-in-lucifer-movie
SHARE

'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം' ആരോഗ്യമന്ത്രി  ഷൈലജടീച്ചറുടെ വൈറലായ ആ ചോദ്യം അനുകരിച്ച് താരമായ ആവർത്തന ശബരീഷ് വീണ്ടുമെത്തിയിരിക്കുകയാണ്.  ഇത്തവണ  പക്ഷേ സൂസിഫർ സിനിമയിലെ പി കെ രാമദാസിന്റെ മകന്‍ ജതിന്‍ രാമദാസായാണ് ഈ മിടുക്കി എത്തുന്നത്. സിനിമയിലെ ടൊവീനൊയുടെ തകർപ്പർ പ്രസംഗമാണ് ഈ കൊച്ചുമിടുക്കി അനുകരിച്ചിരിക്കുന്നത്. കെട്ടിലും മട്ടിലും മട്ടിലും അടിമുടി ജതിന്‍ രാമദാസായി മാറിയ ആവർത്തനയുടെ ഡയലോഗ് പ്രസന്റേഷൻ ശ്രദ്ധേയമാണ്.

‘രാമദാസിൻറെ മകൻ ജതിൻ രാമദാസ്. എല്ലാവരും വിഡിയോ മുഴുവൻ കണ്ടശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻറ് ചെയ്യണം... ടൊവീനോ തോമസ് പ്ലീസ് ഏട്ടാ ഇ വിഡിയോ കാണുവാൻ സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ചേട്ടന്റെ വിലയേറിയ അഭിപ്രായം കമൻറ് ചെയ്യണേ...’  എന്ന കുറിപ്പോടെയാണ് ആവർത്തന ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഷൈലജ ടീച്ചറിനെ അനുകരിച്ചാണ് ആവർത്തന സോഷ്യൽമീഡിയയിൽ താരമായത്. നിരവധി വിഡിയോകളുമായി  ഈ കൊച്ചുമിടുക്കി എത്താറുണ്ട്. 'തുന്നൽ‍‍‍ ടീച്ചർ എന്താ ടീച്ചറല്ലേ?'   ഷൈലജടീച്ചറുടെ വൈറലായ  ചോദ്യം അനുകരിച്ച ആവർത്തനയുടെ വിഡിയോയും വൈറലായിരുന്നു. ടീച്ചർ നടത്തിയ തീപ്പൊരി സംസാരം അതേ ഭാവത്തോടെയാണ് ആവർത്തന അവതരിപ്പിച്ചത്. പാലക്കാട് ചിറ്റൂരിലെ യങ് വേൾഡ് പ്രൈമറി സ്കൂളിലെ വിദ്യാർഥിനിയാണ് ഈ ഏഴ് വയസ്സുകാരി.

English Summary : Avarthana imitate Tovino Thomas's Jathin Ramadas in Lucifer movie

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA