ADVERTISEMENT

ആദ്യമായി താടി വടിച്ചിട്ട് തന്റെ ഇരട്ടകളായ കുഞ്ഞുമക്കളുടെ മുന്നിലെത്തിയ ഒരു അച്ഛന്റെ വിഡിയോയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. താടിയില്ലാത്ത അച്ഛനെ തിരിച്ചറിയാനാകാതെ പകച്ചുനോക്കുകയാണ് ആ കുരുന്നുകൾ. അച്ഛൻ ആ ഇരട്ടകളെ കളിപ്പിക്കാനൊക്കെ നോക്കുന്നുണ്ടെങ്കിലും വൻ കരച്ചിലിലാണ് അതു ചെന്നെത്തിയത്. ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചു കൊണ്ട് സുപ്രിയ നൽകിയ അടിക്കുറിപ്പാണ് രസകരം.

‘ആടുജീവിതം സിനിമയുടെ ഷൂട്ടിങിന് ശേഷം പൃഥ്വിരാജ് താടി വടിച്ചപ്പോൾ ആലി കുറച്ചു മുതിർന്നിരുന്നു, അവൾ ഇങ്ങനെ പ്രതികരിക്കാതിരുന്നതിന് ദൈവത്തിന് നന്ദി. എങ്കിലും ആ ജോർദാൻ താടിയാണ് തനിക്ക് കൂടുതലിഷ്ടം എന്നാണ് അവൾ പറയുന്നത്’. എന്നാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ കുറിച്ചത്.

ആടുജീവിതം എന്ന സിനിമയുടെ ഭാഗമായി പൃഥ്വിരാജ് താടി നീട്ടിവളർത്തിയിരുന്നു. ഷൂട്ടിങിന് ശേഷം ജോർദാനിൽ നിന്നും മടങ്ങിയെത്തിയ പൃഥ്വിയും മകളുമൊപ്പമുള്ള ചിത്രവും താടിയൊക്കെ വടിച്ച പൃഥ്വിയുടെ ചിത്രവും  സുപ്രിയ പങ്കുവച്ചിരുന്നു.

English Summary : Supriya Menon Prithviraj post a cute video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com