ADVERTISEMENT

കളിച്ചു നടക്കേണ്ട പ്രായത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ അത് ഭംഗിയായി നിർവഹിച്ച് നമ്മെ അമ്പരപ്പിക്കുന്ന ചില കുട്ടികളുണ്ട്. അത്തരത്തിൽ തന്റെ സാമർത്ഥ്യം കൊണ്ട് ഏവരുടെയും ശ്രദ്ധ കവരുകയാണ് അട്ടപ്പാടിയിൽ നിന്നുള്ള ശ്രീരാഗ് എന്ന അഞ്ചാം ക്ലാസ്സുകാരൻ. പശുവിനെ വളർത്തൽ, വളർത്തുമൃഗങ്ങളുടെ കച്ചവടം, മൊബൈൽഫോൺ വാടകയ്ക്ക്  കൊടുക്കൽ തുടങ്ങി ജീവിതമാർഗമായി ശ്രീരാഗിന് അറിയാത്ത  തൊഴിലുകളില്ല. തന്റെ ജോലികളെക്കുറിച്ച് ശ്രീരാഗ് വിശദീകരിക്കുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ശ്രീരാഗിന്റെ സാമർത്ഥ്യം മനസ്സിലാക്കി  പരിചയപ്പെടാൻ എത്തിയ ചിലരാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. അട്ടപ്പാടിയിലെ താവളം എന്ന തന്റെ ഊരിൽ പശുക്കൾക്ക് വേണ്ടത്ര പുല്ല് ഇല്ലാത്തതിനെ തുടർന്ന് അവയെ മറ്റൊരിടത്തേക്ക് മേയ്ക്കാൻ കൊണ്ടുവന്നതാണ് ശ്രീരാഗ്. പരിചയപ്പെടാൻ എത്തിയവരോട് തന്റെ ബിസിനസ് രീതികൾ എല്ലാം വ്യക്തമായി തന്നെ ഈ മിടുക്കൻ വിശദീകരിച്ചു കൊടുക്കുന്നുണ്ട്.

മൊബൈൽ ഫോൺ വാടകയ്ക്ക് കൊടുത്താൽ കബളിപ്പിക്കപ്പെടാൻ ഇടയില്ലേ എന്ന ചോദ്യത്തിന് ശ്രീരാഗിന് കൃത്യമായ ഉത്തരമുണ്ട്. ആധാർ കാർഡിന്റെ കോപ്പിയും വിരലടയാളവും ഒക്കെ കൃത്യമായി  വാങ്ങിവച്ച ശേഷം വിശ്വസ്തർ എന്ന് ഉറപ്പു തോന്നുന്നവർക്ക് മാത്രമേ ഫോൺ കൈമാറൂവെന്ന് ഈ മിടുക്കൻ പറയുന്നു. ഇതിനുപുറമേ സ്ഥല കച്ചവടവും പശു, കോഴി, ആട് തുടങ്ങിയവയുടെ കച്ചവടവും എല്ലാം ശ്രീരാഗിന് വശമാണ്.

കയ്യിൽ കരുതിയിരുന്ന ബാഗിൽ താളിച്ച ചോറും മുരിങ്ങചീര കറിയുമായാണ ശ്രീരാഗ് ജോലിക്ക് ഇറങ്ങിയത്. ഭക്ഷണ കാര്യങ്ങളെപ്പറ്റിയും കൃത്യമായ കാഴ്ചപ്പാടുകളുണ്ട് ശ്രീരാഗിന്. സാധാരണക്കാരന് പച്ചക്കറികൾ മത്സ്യത്തിന് സമാനമാണ്  എന്ന് ശ്രീരാഗ് പറയുന്നു. മാത്രമല്ല മത്സ്യത്തിൽ ഉള്ളതുപോലെ ശരീരത്തിന് ഹാനികരമായ കൊഴുപ്പുകൾ ഒന്നും പച്ചക്കറികളിൽ ഇല്ലായെന്നും പറഞ്ഞുതരുന്നുമുണ്ട്. അഞ്ചാം ക്ലാസ്സിലാണ് ശ്രീരാഗ് പഠിക്കുന്നത്. 

വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വളരെ പെട്ടെന്ന് വൈറലായി മാറി. നല്ല രീതിയിൽ വിദ്യാഭ്യാസം കിട്ടി ഇതേ രീതിയിൽ മുന്നേറിയാൽ ശ്രീരാഗ് വരുംകാലത്ത്  വലിയ ഉയരങ്ങളിൽ എത്തും എന്നാണ് പലരും പ്രതികരണങ്ങളിൽ കുറിക്കുന്നത്.

English Summary : Vral video of Sreerag the fifth standard boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com