ADVERTISEMENT

ഡൗൺ സിൻഡ്രോം ബാധിച്ച, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുത്തുകൊണ്ട് വാർത്തകളിലും ജനമനസുകളിലും ഇടം നേടിയ യുവാവാണ് ആദിത്യ തിവാരി. വെറും ഇരുപത്തിരണ്ട് മാസം മാത്രം പ്രായമുള്ളപ്പോഴാണ്  ഈ കുഞ്ഞിനെ ആദിത്യ സ്വന്തമാക്കുന്നത്. അവ്നിശ് തിവാരി എന്ന പേരിട്ടു വളർത്തിയ ഈ കുഞ്ഞ് ആദിത്യയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.  ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്നതായിരുന്നു ആദിത്യയ്ക്കു കിട്ടിയ വിശേഷണം.  ഇപ്പോഴിതാ അവ്നിശിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായൊരു കുറിപ്പുമായെത്തിയിരിക്കുകയാണ് ആദിത്യ.

ആദിത്യ തിവാരിയുടെ കുറിപ്പിന്റെ പൂർണരൂപം

‘നീ എന്റെ അഭിമാനവും സന്തോഷവുമാണ്, എനിക്ക് ശേഷമുള്ള വ്യക്തി. നീ എപ്പോഴും എന്റെ പ്രകാശമായിരിക്കും, എന്റെ \ മാലാഖ. നിന്നെ ലഭിക്കാന്‍‍ ഭാഗ്യം കിട്ടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഒരു നല്ല രക്ഷിതാവ് ആകുമായിരുന്നില്ല, പക്ഷേ എല്ലാം തികഞ്ഞ ഒരു കുട്ടിയെ ലഭിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. എന്റെ പ്രിയപ്പെട്ട അവ്‌നിഷ് സന്തോഷകരമായ ആരോഗ്യകരമായ ജന്മദിനം ആശംസിക്കുന്നു!

നിന്റെ ദിവസം നിന്നെപ്പോലെ തന്നെ അത്ഭുതകരമാണെന്ന് പ്രതീക്ഷിക്കുന്നു.  എല്ലായ്പ്പോഴും നീ സ്നേഹിക്കപ്പെടുന്നു. നീ ഓരോ വർഷവും ശോഭനമാക്കുകയും  നിന്റെ പുഞ്ചിരിയും ദയയുള്ള ഹൃദയവും ഞങ്ങളുടെ ജീവിതത്തെ എന്നും പ്രകാശിപ്പിച്ചുകൊണ്ടേയിരിക്കും.

നിന്നെ എനിക്ക് തന്നതിന് എല്ലാ ദിവസവും ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഞാൻ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. നീ ദൈവത്തിൽ നിന്നുള്ള ഒരു നിധിയാണ്, നീ എനിക്ക് വളരെയധികം സന്തോഷവും സ്നേഹവും നൽകുന്നു.

എന്റെ മുഖത്ത് പുഞ്ചിരിയും എന്റെ ഹൃദയത്തിൽ സന്തോഷവും കൊണ്ടുവരുന്നതിന് ഓരോ ദിവസവും നീ ഒരു വഴി കണ്ടെത്തുന്നു. നിന്നോടുള്ള എന്റെ സ്നേഹവും ആരാധനയും അനന്തമാണ്, നീ എന്നേയ്ക്കും വിലമതിക്കാനാവാത്തതാണ്.’ നിരവധിപ്പേരാണ് അവ്നിശിന് പിറന്നാൾ ആശംസകളുമായെത്തിയത്

സാധാരണ രീതിയിലുള്ള ഒരു കുട്ടിയെ അമ്മയില്ലാതെ നോക്കുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമായി കാണുന്ന അവസ്ഥയിലാണ് ആദിത്യ  ഇങ്ങനെയൊരു കുഞ്ഞിനെ ദത്തെടുക്കുന്നത്. ഓട്ടിസം എന്നത് സ്നേഹം നിറഞ്ഞ പരിചരണത്തിലൂടെ ഒരു പരിധിവരെ മറികടക്കാൻ കഴിയുന്ന അവസ്ഥയാണ് എന്ന് തെളിയിക്കുകയായിരുന്നു ഈ അച്ഛനും മകനും. കൃത്യമായ ചികിത്സ, പരിശീലനം, ശ്രദ്ധ, പരിചരണം എന്നിവയിലൂടെയാണ് അവിനാശിൽ പ്രത്യക്ഷമായ മാറ്റങ്ങളുണ്ടാക്കാൻ ഈ അച്ഛനായി. ഇൻഡോർ സ്വദേശിയായ  ഈ യുവാവ് സോഫ്റ്റ്​വെയർ എൻജിനീയറാണ്. 

ഇതിനിടക്ക് ആദിത്യ വിവാഹിതനായി. അതോടെ അവിക്ക് ഒരു അമ്മയുടെ സ്നേഹം കൂടി ലഭിച്ചു തുടങ്ങി. ഏറെ നിയമയുദ്ധം നടത്തിയ ശേഷമാണ് ആദിത്യ അനാഥാലയത്തിൽ നിന്നും അവിയെ സ്വന്തം മകനായി സ്വീകരിച്ചത്. ഇപ്പോൾ സ്‌പെഷ്യൽ സ്‌കൂളിൽ പോകുന്നുണ്ട് അവി. നൃത്തം, പാട്ട്, മ്യൂസിക്കൽ ഇൻസ്ട്രമെന്റ് എന്നിവയിൽ അവി താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പയ്യെ പയ്യെ എഴുത്ത് അഭ്യസിക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. ഓട്ടിസം, ഡൗൺസിൻഡ്രോം തുടങ്ങിയ അവസ്ഥയിലുള്ള മക്കളെ എങ്ങനെ പരിചരിക്കണം എന്ന വിഷയത്തിൽ ക്ലാസുകളും ആദിത്യ നൽകാറുണ്ട്.

English Summary : Aditya Tiwari post birthday wishes to his son Avnish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com