ADVERTISEMENT

സുപ്രിയയും പ്രിഥ്വിരാജും മകൾ അലംകൃതയുടെ നിറയെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും ആലിയുടെ ചിത്രങ്ങൾ അങ്ങനെ പോസ്റ്റ് ചെയ്യാറില്ല. പിറന്നാളിനാണ് സാധാരണ ഇരുവരും മകളുടെ ചിത്രം പങ്കുവയ്ക്കാറ്. അതുകൊണ്ടുതന്നെ ആലിക്കുട്ടിയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്. പക്ഷേ ഇത്തവണ സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ആലിയുടെ മുഖം പാതി വ്യക്തമാണ്. ‘വെള്ളിയാഴ്ച രാത്രിയിലെ എന്റർറ്റൈൻമെന്റ്, ഡാഡയും മകളും കൂടെ സീറിയൽ ബോക്സിലെ മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെ ഒരു മനോഹരമായ ചിത്രവുമായാഃണ് സുപ്രിയ എത്തിയത്. 

ചിത്രത്തിൽ പൃഥ്വിയുടെ നെഞ്ചില്‍ ചാഞ്ഞുകിടക്കുകയാണ് അലംകൃത. ആലിയുടെ മുഖം വ്യക്തമാക്കുന്ന ചിത്രത്തിനായി പലപ്പോഴും സുപ്രിയയോട് ആരാധകർ ആവശ്യപ്പെടാറുണ്ട്.   കുറേ നാളുകൾക്കു ശേഷമാണ് ആലിയുടെ മുഖം ഇത്രയെങ്കിലും വ്യക്തമാകുന്ന ചിത്രം സുപ്രിയ പങ്കുവച്ചത്. അതുകൊണ്ടുതന്നെ രസകരമായ നിരവധി കമന്റുകകളാണ് ചിത്രത്തിന് താഴെ. ‘ഇത്തവണ മകളുടെ മുഖം ഇത്രയെങ്കിലും കാണിച്ചല്ലോ’, 10.30 കഴിഞ്ഞപ്പോഴാണോ കുഞ്ഞിനേയും കൊണ്ട് ഹിഡൺ വേഡ്സ് കണ്ടുപിടിക്കുന്നത്. ആലിമോളെ ഉറങ്ങാൻ വിടു രാജുവേട്ടാ’,  ഇത്തവണ ആലിയുടെ മുഖം കണ്ടേ’  തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന്.

ചിത്രത്തിന് നിരവധിപ്പേർ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്.  പ്രിഥ്വിരാജും തന്റെ സമൂഹമാധ്യമ പേജിൽ ഈ മനോഹരമായ ചിത്രം പങ്കുവച്ചിട്ടുണ്ട്. 

English Summary : Supriya Menon Prithviraj post a cute picture of daughter Alankrita and  Prithviraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com