ADVERTISEMENT

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ട് കുട്ടികളാണ്, ആരവും നിതാരയും. ഇവർ അങ്ങനെയൊന്നും കുട്ടികളുടെ ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നും പങ്കുവയ്ക്കാറില്ല. അപൂർവമായി മാത്രമാണ് മകൾ നിതാരയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാറുള്ളൂ.  കുട്ടികളെ മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും എപ്പോഴും അകറ്റി നിർത്താറാണ് പതിവ്.  എന്നാൽ ഇത്തവണ മകൾക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ട്വിങ്കിൾ കുറിച്ച വരികളാണ് ശ്രദ്ധേയം. പേരന്റിങ് എന്നതിനെ തന്റേതായ രീതിയിൽ വിശദീകരിക്കുകയാണ് താരം.  

ട്വിങ്കിളിന്റെ കുറിപ്പ്

‘നമ്മുടെ കുട്ടികൾക്ക് എല്ലാം  തികഞ്ഞ ബാല്യകാലം നൽകുകയല്ല നമ്മളുടെ ജോലി. അവരിൽ ആശയങ്ങൾ നിറയ്ക്കുക, അവരുടെ കഴിവിനെ ബഹുമാനിക്കുക, അവരെ ബോധവാന്മാരാക്കുക, എന്നാൽ ഒരിക്കലും അവരുടെ ബലഹീനതകളെ അളക്കരുത്. അവരെ ഭ്രാന്തമായി സ്നേഹിക്കുന്നതും പച്ചക്കറികൾ നിർബന്ധിച്ചു കഴിപ്പിക്കുന്നതും അതിൽ ഉൾപ്പെടുന്നു. അവരുടെ മോശം ഗ്രേഡുകൾ, സങ്കടങ്ങൾ,  കൊതുകുകടി എന്നിവയ്ക്കായി നമ്മളെ തന്നെ ശാശ്വതമായി സമർപ്പിക്കേണ്ടതുണ്ട്. അവരുടെ അമ്മമാരായിരിക്കുന്നതിനൊപ്പം നമ്മളും എല്ലാ കാര്യങ്ങളും  ദിവസം തോറും ചെയ്യണം’

മക്കളുടെ സുരക്ഷയെ കരുതിയാണ് അവരുടെ ചിത്രങ്ങളൊന്നും പങ്ക് വയ്ക്കാത്തതെന്നും അവർ സെലിബ്രിറ്റി കിഡ്സായി വളരുന്നതിനോട് തങ്ങൾക്ക് താല്പര്യമില്ലെന്നും ട്വിങ്കിൾ പറഞ്ഞിരുന്നു. കുട്ടികള്‍ അവർക്കു ലഭിക്കുന്ന സൗകര്യങ്ങളുടെ വില അറിഞ്ഞിരിക്കണമെന്നും ഇരുവർക്കും നിർബന്ധമാണ്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും തന്റെ മാതാപിതാക്കൾ പഠിപ്പിച്ച മൂല്യങ്ങൾ കുട്ടികളും പിൻതുടരണമെന്നും ഇവർ പറയുന്നു. പറ്റുന്ന സന്ദർഭങ്ങളിലൊക്കെ മക്കളെ ചേർത്തു പിടിക്കാനാണ് അക്ഷയും ട്വിങ്കിളും എല്ലാ അച്ഛൻമാർക്കും നൾകുന്ന ഉപദേശം. നിങ്ങൾ കൂടെയുണ്ടെന്ന വിശ്വാസം എല്ലാ പരീക്ഷണങ്ങളിലും വിജയിക്കാൻ കുട്ടികളെ പ്രാപ്തരാക്കുമെന്നും ഇവർ പറയുന്നു.

English Summary : Actress Twinkle Khanna post photograph with daughter Nithara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com