ADVERTISEMENT

ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ വൃദ്ധിക്കുട്ടി ഉടൻ പണം വേദയിൽ എത്തുന്നു. ചിരിയും കൊഞ്ചലും ഡാൻസും കൊണ്ട്  വീണ്ടുമെത്തുകയാണ് ഈ കൊച്ചുമിടുക്കി. മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലെ കുസൃതിക്കുടുക്ക അനുമോൾ എന്ന വൃദ്ധി വിശാൽ  ഇതിലോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. 

മഴവിൽ മനോരമയിലെ ഉടൻ പണം വേദിയിലെത്തിയ വൃദ്ധിക്കുട്ടി കുസൃതിയും ഡാൻസുമൊക്കെയായി തിളങ്ങുകയാണ്.  ‘ഭയങ്കര കുസൃതിക്കാരിയാണോ’ എന്ന ആങ്കറുടെ ചോദ്യത്തിന് ‘ഭയങ്കരമല്ല ഇടയ്ക്കു മാത്രം’ എന്നാണ് കുറുമ്പിയുടെ മറുപടി. കള്ളിയാണോ എന്ന ചോദ്യത്തിന് കുസൃതിനിറച്ചൊരു ചിരിയായിരുന്നു മറുപടി. വിജയിനെ നോക്കിയാണ് ഡാൻസ് പഠിച്ചതെന്നാണ് വിദ്ധിക്കുട്ടി പറയുന്നത്. വൃദ്ധിക്കുട്ടി ഉടൻ പണം വേദയിൽ എത്തിയ പ്രൊമോ വിഡിയോ ആണിത്.

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ താരമായത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമായിരുന്നു. 

English Summary : Vrithi Vishal in Mazhavil Manorama Udan Panam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com