ADVERTISEMENT

കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി വിശാൽ എന്ന ബാലതാരത്തിന്റെ മറ്റൊരു ഡാന്‍സ് വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിനയൻ സംവിധാനം ചെയ്ത ‘അദ്ഭുതദ്വീപി’ലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ... എന്ന പാട്ടിനാണ് വൃദ്ധി ചുവടുവയ്ക്കുന്നത്.  മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് ഈ കുട്ടി ഡാൻസർ. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ തരംഗമായിരുന്നു.

സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയിലായിരുന്നു വൃദ്ധിയുടെ ആദ്യ വൈറൽ ഡാൻസ്. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു. ആ ഒരോറ്റ ഡാൻസിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് ഈ കൊച്ചുമിടുക്കി നേടിയെടുത്തത്. 

അതുപോലെ വൃദ്ധിയുടെ ഒരു പാട്ട് വിഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എല്ല സിനിമയിലെ ‘കണ്ണാം തുമ്പീ പോരാമോ’ എന്ന പാട്ട് വളരെ ആസ്വദിച്ചു പാടുന്ന വൃദ്ധിയുടെ  ഈ വിഡിയോയ്ക്കും നിരവധി ആരാധകരാണ്. 

 

 

English Summary : Vrithi Vishal dance video viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com