വാമ്പിഡ് - വാമ്പയർ വൈറസ്; ശ്രദ്ധ നേടി പത്ത് വയസുകാരിയുടെ പുസ്തകം

HIGHLIGHTS
  • ദ പ്രോമിസ്‍ എന്ന കവിതയും ദേവിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്
  • മാരകമായ വൈറസ് എങ്ങനെ ബാധിക്കുന്നുവെന്നതാണ് പുസ്തത്തിന്റെ ഇതിവൃത്തം
vampid-the-vampire-virus-book-by-ten-year-old-devi-vaishnavi
SHARE

പത്താം വയസിൽ ഒരു പുസ്തകമിറക്കി ശ്രദ്ധ നേടുകയാണ് ദേവി വൈഷ്ണവി എന്ന കൊച്ചുമിടുക്കി.  വാമ്പിഡ്: വാമ്പയർ വൈറസ്  എന്ന പുസ്തകമാണ് ദേവിയുടേതായി പ്രകാശനം ചെയ്തിരിക്കുന്നത്.  ഒരു പ്രത്യേക പ്രദേശത്തെ ഒരു കൂട്ടം ആളുകളെ മാരകമായ വൈറസ് എങ്ങനെ ബാധിക്കുന്നുവെന്നതാണ് പുസ്തത്തിന്റെ ഇതിവൃത്തം. രണ്ട് കുടുംബങ്ങളുടെ മലയോരത്തേക്കുള്ള പര്യവേഷണത്തോടെയാണ് കഥ ആരംഭിക്കുന്നത്, അവിടെ അവർക്ക് ചില വിചിത്രമായ ചില സംഭവങ്ങൾ അനുഭവപ്പെടുന്നു. പാതിവഴിയിൽ അവർക്ക് തിരിച്ചു പോകാനുമാകുന്നില്ല. അവരുടെ, ദുരവസ്ഥ ഒരിക്കലും അവസാനിക്കുന്നുമില്ല.

ദേവിയുടെ ആദ്യ പുസ്തകമാണ് വാമ്പിഡ്: വാമ്പയർ വൈറസ്.  ഈ പകർച്ചവ്യാധിക്കാലത്തിന്റെ മാരകമായ ദിവസങ്ങളെ പ്രതിഫലിപ്പിക്കുന്നു ഈ പുസ്തകം. പകർച്ചവ്യാധിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതും വൈറസിനെതിരെ പോരാടാൻ കഠിനമായി പരിശ്രമിക്കുന്നവർക്കുള്ള ആദരവ് അർപ്പിക്കുക കൂടിയാണ് ഈ പുസ്തകത്തിലൂടെ ഈ ചെറിയ എഴുത്തുകാരി. ദ പ്രോമിസ്‍ എന്ന കവിതയും ദേവിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. 

അജ്മാനിൽ ഇന്റർ നാഷണൽ ഹാബിറ്റാറ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർധിനിയാണ് ദേവി വൈഷ്ണവി.  റാവിസ് ഗ്രൂപ്പില്‍ പർച്ചേസിങ് മാനേജറായ വിഷ്ണു പ്രകാശിന്റേയും അജ്മാനിലെ  ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലെ  ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവിയായ അനിത പി പണിക്കരുടേയും മകളാണ് ദേവി.

English Summary : Vampid the Vampire Virus book by ten year old Devi Vaishnavi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA